+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വാസ സമൂഹം ദിവ്യബലിയും ആരാധനകളിലും പങ്കെടുക്കണം: കര്‍ദ്ദിനാള്‍ റെയ്മണ്ട് ലി ബുര്‍ക്കെ

വത്തിക്കാന്‍: കൊറോണ വൈറസ് ഉയര്‍ത്തിയ ഭീതി ജനകമായ സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാന്‍ വിശ്വാസ സമൂഹം പ്രാര്‍ഥനകളിലും ദിവ്യബലികളിലും പങ്കെടുക്കണമെന്ന് ഇപ്പോള്‍ ഇറ്റലിയില്‍ കഴിയുന്ന അമേരിക്കന്‍ കര്‍ദ്ദി
വിശ്വാസ സമൂഹം ദിവ്യബലിയും ആരാധനകളിലും പങ്കെടുക്കണം: കര്‍ദ്ദിനാള്‍ റെയ്മണ്ട് ലി ബുര്‍ക്കെ
വത്തിക്കാന്‍: കൊറോണ വൈറസ് ഉയര്‍ത്തിയ ഭീതി ജനകമായ സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാന്‍ വിശ്വാസ സമൂഹം പ്രാര്‍ഥനകളിലും ദിവ്യബലികളിലും പങ്കെടുക്കണമെന്ന് ഇപ്പോള്‍ ഇറ്റലിയില്‍ കഴിയുന്ന അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ലി ബുര്‍ക്കെ കത്തില്‍ കത്തോലിക്കാ സഭാ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

ലോകം അഭിമുഖീകരിക്കുന്ന അതി സങ്കീര്‍ണമായ സാഹചര്യത്തിലാണ് പ്രാര്‍ഥനയുടേയും ദിവ്യബലിയുടെയും പ്രാധാന്യം നാം മനസിലാക്കേണ്ടത്. ഇതിനായി ദേവാലയങ്ങളും ചാപ്പലുകളും തുറന്നിടേണ്ടതാണെന്ന് കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ‌‌

വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും പുനര്‍വിവാഹം ചെയ്തവര്‍ക്കും ദിവ്യബലിയില്‍ പങ്കെടുക്കാമെന്ന മാർപാപ്പയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് കര്‍ദിനാള്‍ ബര്‍ക്ക്. കൊറോണ വൈറസ് ഏറ്റവും രൂക്ഷമായിരിക്കുന്ന ഇറ്റലിയില്‍ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ദിവ്യബലിയും മതപരമായ കൂടിച്ചേരലുകളും തല്‍ക്കാലും നിര്‍ത്തി വയ്ക്കാൻ തീരുമാനിച്ചിരുന്നു.

റിപ്പോർട്ട്:പി.പി. ചെറിയാൻ