+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത നേതാക്കന്മാർക്കൊപ്പം നിൽക്കുമ്പോൾ ഞാൻ ശക്തനാകുന്നു: ട്രംപ്

കോറോണയുടെ വ്യാപനം അമേരിക്ക മുഴുവൻ പ്രതിഫലിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പ്രാർഥനയിൽ മുഴുകുന്നു. അമേരിക്കയുടെ ചരിത്രത്തിൽ രേഖപ്പെടുത്താത്ത രീതിൽ മഹാമാരിയായ കൊറോണ താണ്ഡവമാടുമ്പോൾ ഏക
മത നേതാക്കന്മാർക്കൊപ്പം നിൽക്കുമ്പോൾ ഞാൻ ശക്തനാകുന്നു:   ട്രംപ്
കോറോണയുടെ വ്യാപനം അമേരിക്ക മുഴുവൻ പ്രതിഫലിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പ്രാർഥനയിൽ മുഴുകുന്നു. അമേരിക്കയുടെ ചരിത്രത്തിൽ രേഖപ്പെടുത്താത്ത രീതിൽ മഹാമാരിയായ കൊറോണ താണ്ഡവമാടുമ്പോൾ ഏകദേശം എഴുനൂറോളം പാസ്റ്റർമാരോടൊപ്പം പ്രാർഥനയിൽ മുഴുകുന്ന നേതാക്കന്മാർ മാതൃകയാകുകയാണ്.

"ഇവരോടൊപ്പം പ്രാർഥനയിൽ മുഴുകുമ്പോൾ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ദൈവത്തിൽ സമർപ്പിക്കുകയാണ്' - പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. തന്‍റെ ജോലിയുടെ ഭാരം വീർപ്പുമുട്ടിക്കുന്നുണ്ടെങ്കിലും പ്രത്യാശ വിടാതെ തന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാകുമെന്നു അദ്ദേഹം പറഞ്ഞു.

സാമ്പത്തികൗന്നത്യമോ സുഖസൗകര്യങ്ങളുടെ സമൃദ്ധിയോ ആധുനിക സജ്ജീകരണങ്ങളുടെ ലഭ്യതയോ ഒന്നുമല്ല. അമേരിക്കയുടെ ചരിത്രത്തിൽ ഇത്രെയും നന്നായി ഇക്കോണമി മെച്ചപ്പെട്ടപ്പോൾ കൊറോണയുടെ രൂപത്തിൽ നമ്മളെ വേട്ടയാടുകയാണ്. പക്ഷെങ്കിൽ നമ്മൾ ഇതിലും ശക്തമായി തിരികെ വരും എന്ന് ട്രംപ് സൂചിപ്പിച്ചു.

പ്രാർഥനയിൽ പങ്കെടുത്ത എല്ലാ മത നേതാക്കന്മാർക്കും നന്ദി പറഞ്ഞ അദ്ദേഹം, ഒപ്പം അമേരിക്കയുടെ സുസ്ഥിതിക്കു വേണ്ടി നിരന്തരം പ്രാർഥിക്കാനും ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും അദ്ദേഹം അനുസ്മരിച്ചു, അവരുടെ നിരന്തര ഇടപെടലുകളാണ് കൊറോണയെ പിടിച്ചു നിർത്താൻ അത്യന്തപേക്ഷികം. അവരെ സപ്പോർട്ടു ചെയ്യുന്നതിനോടൊപ്പം അവർക്കു വേണ്ടി പ്രാർഥിക്കാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത എല്ലാ മത നേതാക്കന്മാർക്കും വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് നന്ദി പറഞ്ഞു. സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ ഗവൺമെന്‍റിന്‍റെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിനങ്ങളിൽ കൂടുതൽ ശക്തിയോടെ അമേരിക്കയുടെ തിരിച്ചു വരവിനുവേണ്ടി പ്രാർഥിക്കണമെന്നും പ്രസിഡന്‍റിനേയും അതുപോലെ മറ്റു അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയും പ്രാർഥനയിൽ ഓർക്കേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റിപ്പോർട്ട്:ഡോ. എം. കാക്കനാട്ട്