+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയമ ലംഘനം: കുവൈത്തിൽ നിരവധി ഷോപ്പുകൾക്ക് പൂട്ടൂ വീണു

കുവൈത്ത് സിറ്റി : നിയമങ്ങൾ ലംഘിച്ചതിനെ തുടര്‍ന്നു ആറ് ഗവർണറേറ്റുകളിലായി 336 വാണിജ്യ കടകൾ അടച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മുത്തൈരി അറിയിച്ചു.റസ്റ്ററന്‍റുകൾ, സലൂണുകൾ, ആരോഗ്യ
നിയമ ലംഘനം: കുവൈത്തിൽ നിരവധി ഷോപ്പുകൾക്ക് പൂട്ടൂ വീണു
കുവൈത്ത് സിറ്റി : നിയമങ്ങൾ ലംഘിച്ചതിനെ തുടര്‍ന്നു ആറ് ഗവർണറേറ്റുകളിലായി 336 വാണിജ്യ കടകൾ അടച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മുത്തൈരി അറിയിച്ചു.

റസ്റ്ററന്‍റുകൾ, സലൂണുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഗെയിമിംഗ് സെന്‍ററുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവയാണ് പൂട്ടിയത്. രാജ്യത്തുടനീളം കര്‍ശനമായ പരിശോധനകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഹവല്ലി മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം ഗവർണറേറ്റില്‍ പരിശോധന നടത്തിയതായി കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് വെളിപ്പെടുത്തി.

നിയമം ലംഘിച്ച രണ്ട് റസ്റ്ററന്‍റുകൾ, ആക്സസറീസ് സ്റ്റോർ, ബാർബർഷോപ്പ്, മൊബൈൽ ഷോപ്പ്, ഫ്ലവർ ഷോപ്പ്, ലേഡീസ് സലൂണ്‍ എന്നിവ അടച്ചതായി പ്രത്യേക സംഘം മേധാവി മേധാവി അഹ്മദ് റമദാൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഫർവാനിയ, മുബാറക് അൽ കബീർ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 635 ഷോപ്പുകളും കഫേകളും അടച്ചതായും 586 കടകള്‍ക്ക് മുന്നറിയിപ്പുകൾ നൽകിയതായും ഫർവാനിയ, മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഹെഡ് അമർ അൽ അമർ പറഞ്ഞു.

റിപ്പോർട്ട്:സലിം കോട്ടയിൽ