+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിലെ വീടുകളില്‍ നിന്ന് തക്ബീർ ധ്വനികൾ മുഴുങ്ങുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് പല ഭാഗത്തും രാത്രി കെട്ടിടങ്ങളിൽനിന്ന് താമസക്കാർ കൂട്ടത്തോടെ തക്ബീർ ധ്വനികൾ മുഴക്കി. ഫർവാനിയ, ഖൈത്താൻ, അബാസിയ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളിലെ താമസക്കാരാണ് ബാൽക്കണിയിൽ വ
കുവൈത്തിലെ വീടുകളില്‍  നിന്ന് തക്ബീർ ധ്വനികൾ മുഴുങ്ങുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് പല ഭാഗത്തും രാത്രി കെട്ടിടങ്ങളിൽനിന്ന് താമസക്കാർ കൂട്ടത്തോടെ തക്ബീർ ധ്വനികൾ മുഴക്കി. ഫർവാനിയ, ഖൈത്താൻ, അബാസിയ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളിലെ താമസക്കാരാണ് ബാൽക്കണിയിൽ വന്ന് തക്ബീർ മുഴക്കിയത്. പ്രത്യേക ആഹ്വാനം പുറത്തുവരാതെ ജനം കൂട്ടത്തോടെ തക്ബീർ മുഴക്കിയത് ജനങ്ങളിൽ അമ്പരപ്പുളവാക്കി.

രാജ്യത്ത് കര്‍ഫ്യൂ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ റോഡുകള്‍ വിജിനമാണ്. പോലീസ് തെരുവുകളില്‍ റോന്ത് ചുറ്റുന്നുണ്ട്. അറബി വംശജരാണ് തക്ബീന്‍ മുഴുക്കുന്നത്. സമാധാനമായിരിക്കാൻ പോലീസ് വാഹനത്തിൽ അനൗൺസ്മെന്‍റ് നടത്തുന്നുണ്ട്.

അതിനിടെ അബാസിയയിലെ ചില ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ കൈകൊട്ടിയും പാത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ