+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ പുതുതായി 51 പേർക്ക് കൂടി കോവിഡ്

റിയാദ്: രാജ്യത്ത് ഇന്ന് 51 പേർക്ക് കൂടി പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ മൊത്തം അസുഖം ബാധിച്ചവരുടെ എണ്ണം 562 ആയി. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്യാത്ത സൗദിയിൽ 19 പേര് രോഗവിമുക്തി നേടിയതായ
സൗദിയിൽ പുതുതായി 51 പേർക്ക് കൂടി കോവിഡ്
റിയാദ്: രാജ്യത്ത് ഇന്ന് 51 പേർക്ക് കൂടി പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ മൊത്തം അസുഖം ബാധിച്ചവരുടെ എണ്ണം 562 ആയി. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്യാത്ത സൗദിയിൽ 19 പേര് രോഗവിമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിയാദിൽ 18, മക്കയിൽ 12, തായിഫ് 6, ബിഷ 5, ഖതീഫ് 3, ദമാം 3, ജിസാൻ 2 എന്നിവ കൂടാതെ ഖുൻഫുദയിലും നജ്റാനിലും ഓരോന്നു വീതവുമാണ് ഇന്നു റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

അതിനിടെ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന കർഫ്യു ലംഘിക്കുന്നവർക്ക് പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. ആദ്യം 10000 റിയാലും രണ്ടാം തവണ 20000 റിയലുമായിരിക്കും പിഴശിക്ഷ. പരമാവധി 20 ദിവസം വരെ തടവും ഉണ്ടാകും. ജലവിതരണം, ഭക്ഷ്യവിതരണം, മരുന്നു ഷോപ്പുകൾ, സുരക്ഷാ ജീവനക്കാർ, ആശുപത്രികൾ എന്നീ അവശ്യ സർവീസുകളെയും അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരെയും കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ തുടരുന്ന കർഫ്യു മൂന്നാഴ്ച നീണ്ടു നിൽക്കും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ