+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചു; ഓൺലൈൻ അപേക്ഷകൾ പൂരിപ്പിച്ച് അപേക്ഷിക്കണം

വാഷിംഗ്ടൺ ഡിസി: 2020 ലെ സെൻസസിന്‍റെ ഭാഗമായി ഓൺലൈൻ അപേക്ഷകൾ എത്രയും വേഗം പൂരിപ്പിച്ച് അയക്കണമെന്ന് യുഎസ് സെൻസസ് ബ്യൂറോ വീടുകളിലേക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. ഓരോ വീടുകളിലും സെൻസസ് ഐഡി പ്രത്യേകമാ
അമേരിക്കയിൽ ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചു;  ഓൺലൈൻ അപേക്ഷകൾ പൂരിപ്പിച്ച് അപേക്ഷിക്കണം
വാഷിംഗ്ടൺ ഡിസി: 2020 ലെ സെൻസസിന്‍റെ ഭാഗമായി ഓൺലൈൻ അപേക്ഷകൾ എത്രയും വേഗം പൂരിപ്പിച്ച് അയക്കണമെന്ന് യുഎസ് സെൻസസ് ബ്യൂറോ വീടുകളിലേക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു.

ഓരോ വീടുകളിലും സെൻസസ് ഐഡി പ്രത്യേകമായി നൽകിയിട്ടുണ്ട്. പത്തു മിനിട്ട് മാത്രം സമയമെടുത്ത് പൂരിപ്പിക്കാവുന്നതാണ് ഈ അപേക്ഷകൾ എന്നും അറിയിപ്പിൽ പറയുന്നു. ഓൺലൈനിൽ എത്രയും വേഗം അപേക്ഷകൾ പൂരിപ്പിക്കണമെന്നും അതിന് my2020censos.gov. എന്ന വെബ് സൈറ്റ് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിനു മുമ്പ് പൂരിപ്പിക്കാത്തവർക്ക് മെയ് ലിൽ ചോദ്യങ്ങൾ ഉൾപ്പെടുന്ന പാക്കേജ് ലഭിക്കുമെന്നും സെൻസസ് ബ്യൂറോ അറിയിച്ചു. ഓരോ വീടുകളിലുമുള്ള മുതിർന്നവർ, കുട്ടികൾ എന്നിവരുടെ വിവരങ്ങളാണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്. വോട്ടർ പട്ടിക പുതുക്കുന്നതിനും ഓരോ സംസ്ഥാനത്തിനും ജനസംഖ്യാ കണക്കനുസരിച്ചും ഫെഡറൽ എന്നു വിഭജിക്കുന്നതിനു ഇത് വളരെ അത്യന്താപേക്ഷിതമാണെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള നിയമമനുസരിച്ചു ജനസംഖ്യാ കണക്കെടുപ്പിൽ എല്ലാവരും പങ്കെടുക്കേണ്ടതാണ്.

വിവരങ്ങൾക്ക്: 1 844 330 2020.

റിപ്പോർട്ട്: പി.പി. ചെറിയാൻ