+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19; രണ്ടു ലോക മഹായുദ്ധങ്ങളേക്കാൾ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നു: മാർത്തോമ്മ മെത്രാപോലീത്ത

ഡാളസ്/തിരുവല്ല: രണ്ട് ലോക മഹായുദ്ധങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച പരിഭ്രാന്തിയെക്കാൾ ഭീതിജനകമായ അന്തരീക്ഷമാണ് കോവിഡ് 19 മൂലം സംജാതമായിരിക്കുന്നതെന്ന് മലങ്കര മാർത്തോമ സഭാ പരമാധ്യക്ഷൻ റവ. ഡോ. ജോസഫ് മാർത്തോ
കോവിഡ് 19; രണ്ടു ലോക മഹായുദ്ധങ്ങളേക്കാൾ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നു: മാർത്തോമ്മ മെത്രാപോലീത്ത
ഡാളസ്/തിരുവല്ല: രണ്ട് ലോക മഹായുദ്ധങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച പരിഭ്രാന്തിയെക്കാൾ ഭീതിജനകമായ അന്തരീക്ഷമാണ് കോവിഡ് 19 മൂലം സംജാതമായിരിക്കുന്നതെന്ന് മലങ്കര മാർത്തോമ സഭാ പരമാധ്യക്ഷൻ റവ. ഡോ. ജോസഫ് മാർത്തോമ്മ. മാർച്ച് 22 നു തിരുവല്ല പൂലാത്തീനിൽ നടന്ന ആരാധനയ്ക്ക് നേതൃത്വം നൽകിയ ശേഷം ലോകമെമ്പാടുമുള്ള മാർത്തോമ്മ സഭാംഗങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രൂരതയുടെ പരിണിത ഫലമാണ് കൊറോണ വൈറസുപോലുള്ള മാരകരോഗങ്ങൾക്ക് കാരണമായിരിക്കുന്നത്. രോഗലക്ഷണവുമുണ്ടെങ്കിൽ അത് മറച്ചു വയ്ക്കരുത്. അധികാരികളെ വിവരം അറിയിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അത് ക്രൈസ്തവ ധർമമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്നവർക്കും അതിനെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന ഭരണാധികാരികളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നൽകിയ നിർദ്ദേശങ്ങൾ പാലിച്ചു മാർത്തോമ്മാ സഭ പരസ്യാരാധനകളെല്ലാം മാറ്റി വച്ച സാഹചര്യത്തിൽ തിരുമേനിയും സഭാ സെക്രട്ടറിയും ഉൾപ്പെടെ പരിമിത അംഗങ്ങൾ പങ്കെടുത്ത പരസ്യരാധനയിൽ സഭയായി നിശ്ചയിച്ചിരുന്ന "കൂനിയായ സ്ത്രീയുടെ അദ്ഭുത രോഗശാന്തി' എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനപ്രസംഗം നടത്തി.

പുലാത്തിനിൽ നിന്നുള്ള ആരാധനയുടെ തൽസമയ ദൃശ്യങ്ങൾ പതിനായിരങ്ങളാണ് യു-ട്യൂബിലൂടെ ദർശിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ