+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇഎംഎസ് - എകെജി സ്മരണ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഊർജമാകണം : പി ജയരാജൻ

റിയാദ്: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജന്മിനാടുവാഴിത്വത്തിനെതിരെയും ഇ എം എസും എകെജിയും നടത്തിയ പോരാട്ടങ്ങൾ പുതിയ കാലഘട്ടത്തിൽ ഫാസിസ്റ്റു ഭരണകൂടത്തിന്‍റെ ജനവിരുദ്ധവർഗീയ നയങ്ങൾക്കെതിരെയുള്ള പ
ഇഎംഎസ് - എകെജി സ്മരണ ഫാസിസ്റ്റ്  വിരുദ്ധ പോരാട്ടത്തിന് ഊർജമാകണം : പി ജയരാജൻ
റിയാദ്: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജന്മി-നാടുവാഴിത്വത്തിനെതിരെയും ഇ എം എസും എകെജിയും നടത്തിയ പോരാട്ടങ്ങൾ പുതിയ കാലഘട്ടത്തിൽ ഫാസിസ്റ്റു ഭരണകൂടത്തിന്‍റെ ജനവിരുദ്ധ-വർഗീയ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജവും വഴിവിളക്കുമാകണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു.

കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം പാലിച്ച് പൊതുചടങ്ങ് ഒഴിവാക്കി നവോദയയുടെ ജനറൽ കൗൺസിൽ വാട്സാപ്പ് ഗ്രൂപ്പ് ഓൺലൈനിൽ നടത്തിയ ഇഎംഎസ് - എകെജി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി. ജയരാജൻ.

യോഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. ഹേമന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ശബാന, നവോദയ മുൻഭാരവാഹികളായ ഉദയഭാനു, നസീർ വെഞ്ഞാറമൂട്, രതീഷ്, ബഷീർ നെട്ടൂരാൻ, ഫിറോസ് അഞ്ചൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിക്രമലാൽ, സുരേഷ് സോമൻ, അൻവാസ്, പൂക്കോയ തങ്ങൾ, ഹക്കീം മാരാത്ത്, പ്രതീന ജയ്ജിത്ത്, അഞ്ജു സജിൻ എന്നിവർ സംസാരിച്ചു. ഷാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. പ്രസിഡന്‍റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ