+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കിസ് ബാവയുടെ ആറാമത് ദുഃഖറോനോ തിരുനാൾ ആചരിച്ചു

സിറിയ, മറാത് സയ്ദ്‌നായ: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ആറാമത് ദുഖ്റോനോ തിരുനാൾ ആചരിച്ചു. മറാത് സയ്ദ്‌നായയിലെ മോർ അഫ്രേം ദയറായിൽ നടന്ന ച
മോറാൻ മോർ ഇഗ്നാത്തിയോസ്  സാഖാ പ്രഥമൻ പാത്രിയാർക്കിസ് ബാവയുടെ ആറാമത് ദുഃഖറോനോ തിരുനാൾ ആചരിച്ചു
സിറിയ, മറാത് സയ്ദ്‌നായ: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ആറാമത് ദുഖ്റോനോ തിരുനാൾ ആചരിച്ചു. മറാത് സയ്ദ്‌നായയിലെ മോർ അഫ്രേം ദയറായിൽ നടന്ന ചടങ്ങുകൾക്ക് പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രത്യേക പ്രാർഥന നടത്തി.

മറാത് സയ്ദ്‌നയയിലെ മോർ അഫ്രേം തിയോളജിക്കൽ സെമിനാരിയുടെ പാത്രിയർക്കൽ വികാരിയും അഡ്മിനിസ്ട്രേറുമായ മോർ യാക്കൂബ് ബാബാവി മെത്രാപ്പോലീത്തായും വൈദികരും റമ്പാൻമാരും സെമിനാരി വിദ്യാർഥികളും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം