+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"യഥാർഥ അപകട വീഡിയോ ദൃശ്യങ്ങള്‍' ട്രാഫിക് സുരക്ഷ വർധിപ്പിക്കും, അബുദാബി പോലീസ് സര്‍വേ

അബുദാബി: സോഷ്യൽ നെറ്റ് വർക്കുകൾ വഴി അബുദാബി പോലീസ് നടത്തിയ വോട്ടെടുപ്പിൽ 86% പൊതുജനങ്ങളും ട്രാഫിക് അപകടങ്ങളുടെ യഥാർഥ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും 6500 ഓളം പേർ ഇത് റോഡ് അപക
അബുദാബി: സോഷ്യൽ നെറ്റ് വർക്കുകൾ വഴി അബുദാബി പോലീസ് നടത്തിയ വോട്ടെടുപ്പിൽ 86% പൊതുജനങ്ങളും ട്രാഫിക് അപകടങ്ങളുടെ യഥാർഥ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും 6500 ഓളം പേർ ഇത് റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഫലപ്രദമായ മാർഗമായി കരുതുന്നു എന്നും കണ്ടെത്തി.

അബുദാബി എമിറേറ്റിലെ കൺട്രോൾ ആൻഡ് ഫോളോ-അപ്പ് സെന്‍ററുമായി സഹകരിച്ച് ട്രാഫിക് അപകടങ്ങളുടെ യഥാർഥ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് ജനങ്ങളില്‍ അവബോധം വളര്‍ത്തുമെന്നും അബുദാബി പോലീസ് സുരക്ഷാ ബോധവത്കരണ സംവിധാനത്തിലെ പ്രധാന പങ്കാളിയെന്ന നിലയിൽ പൊതുജനങ്ങള്‍ക്കു പങ്കെടുക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാനും "നിങ്ങളുടെ അഭിപ്രായം പങ്കിടുക' എന്ന സംരംഭത്തിലൂടെ വഴി ഒരുക്കുമെന്നും അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള