ന്യൂയോർക്ക്: ഫൊക്കാനയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാനായി കാനഡയിൽ നിന്നുള്ള ട്രസ്റ്റി ബോർഡ് മെന്പർ കുര്യൻ പ്രക്കാനത്തിനെയും, ഇലക്ഷൻ കമ്മിറ്റി മെബേർസ് ആയി ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിനേയും, ട്രസ്റ്റി ബോർഡ് മെന്പർ ബെൻ പോളിനെയും തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് അറിയിച്ചു.
ലോക കേരള സഭ മെന്പറും, പ്രവാസികളുടെ രാഷ്ട്രീയപ്രവേശനം എന്ന ആവിശ്യവുമായി കേരള നിയമസഭയിലേക്ക് മത്സരത്തിന്റെ ഗോദായിൽ അങ്കപടപുറപ്പാടിനൊരുങ്ങി പ്രവാസി ലോകത്തും കേരളത്തിലും നിറസാന്നിധ്യമായ കുര്യൻ പ്രക്കാനം കാനഡയിലെ പ്രമുഖ സംഘടനയായ ബ്രംപ്ടൻ മലയാളി സമാജത്തിന്റെ പ്രസിഡന്റാണ്. വിജയകരമായി പത്തുവർഷം പൂർത്തിയാക്കിയ പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ നെഹ്റുട്രോഫി വള്ളംകളിയുടെ നെടുനായകനാണ് ഇദ്ദേഹം. നോർത്ത് അമേരിക്കയിലെ ആദ്യ ഓണ്‍ലൈൻ ചാനലായ മലയാള മയൂരം ടി വിയുടെ സ്ഥാപകൻ, പ്രവാസി മലയാളി മുന്നണി ചെയർമാൻ തുടങ്ങി വിവിധ മേഖലയിൽ പ്രക്കാനം പ്രവാസി ലോകത്ത്സജീവമാണ്.
ഫൊക്കാനയുടെ മുൻ സെക്രട്ടറി, എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജ് യൂണിയൻ ചെയർമാൻ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ്/ചെയർമാൻ കേരളാ എഞ്ചിനീയറിംഗ് ഗ്രാസേക്സ് അസോസിയേഷൻ പ്രസിഡന്റ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനായും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗണ്‍സിൽ അംഗം, റോക്ക്ലാന്റ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഫൊക്കാനയുടെ ട്രസ്റ്റിബോർഡ് അംഗവും മെരിലാൻഡിൽ നിന്നുള്ള പ്രമുഖ സംഘടനാ നേതാവുമായാ ബെൻ പോൾ ആറുവർഷം ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായിരുന്നു. സംഘടനാ രംഗത്ത് മികച്ച പ്രവർത്തങ്ങൾ കാഴ്ചവച്ചിട്ടുള്ള ബെൻ പോൾ വാഷിംഗ്ടണ്‍ ഡിസി. കേന്ദ്രീകരിച്ചുള്ള കേരള കൾച്ചറൽ സൊസൈറ്റി (കെസിഎസ്) യുടെ പ്രസിഡന്റ്, സെക്രട്ടറി, എസിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനജീവിതം ആരംഭിക്കുന്നത്. പഠിക്കുന്ന കാലത്തു സ്പോർട്സിന്റെ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ബെൻ പോൾ 1988 ലാണ് അമേരിക്കയിൽ കുടിയേറുന്നത്.
പുതിയതായി തെരഞ്ഞെടുക്കപെട്ട ഫൊക്കാനയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാനേയും ഇലക്ഷൻ കമ്മിറ്റി മെബേഴ്സിനേയും അഭിനന്ദിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബും സെക്രട്ടറി വിനോദ് കെആർകെയും അറിയിച്ചു.
ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2020-22 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി എല്ലാ നാപിടികളും സ്വികരിക്കുമെന്നു പുതിയതായി തെരെഞ്ഞുടുത്ത ഇലക്ഷൻ കകമ്മിറ്റി അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ