+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരുക്കങ്ങൾ പൂർണം; നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല നാളെ

ന്യൂ ഡൽഹി : നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തൊന്നാമത് വലിയ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് വലിയ പൊങ്കാല. രാവിലെ 4:30ന് നിർമാല്യ ദർശനം. 5 ന് മഹാ ഗണപതി ഹോ
ഒരുക്കങ്ങൾ പൂർണം; നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല നാളെ
ന്യൂ ഡൽഹി : നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തൊന്നാമത് വലിയ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് വലിയ പൊങ്കാല. രാവിലെ 4:30-ന് നിർമാല്യ ദർശനം. 5 ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, വിറക് മുതലായവ ക്ഷേത്രത്തിലെത്തി. ശര്‍ക്കരയും മറ്റു സാമഗ്രികളും പായ്ക്കു ചെയ്തു കഴിഞ്ഞു.

എല്ലാ വര്‍ഷവും മീന മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല ഉള്ളതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്.

രാവിലെ നിർമാല്യ ദർശനം, മഹാഗണപതിഹോമം, ഉഷ:പൂജ, പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരല്‍, തുടർന്ന് പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിക്കല്‍, കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഹസ്ത്സാൽ ശ്രീ ശാസ്താ ഭജന സമിതിയുടെ ഭജനയും അന്നദാനവും പൊങ്കാലയുടെ ഭാഗമാണ്.

നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഭക്തജനങ്ങൾ പൊങ്കാല മഹോത്സവത്തിനായി എത്തിച്ചേരും.

വിവരങ്ങൾക്ക് : ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി