ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് 9 തിങ്കളാഴ്ച നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു.
രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾക്ക് ആരംഭമാവും. 8.30നാണ് പൊങ്കാല. അഭിഷേകം, ഉഷ:പൂജ, ഉച്ച പൂജ എന്നിവയും ഉണ്ടാവും.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അതേ ദിവസം തന്നെ ഡൽഹിയിലെ ശ്രീഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി