ന്യൂഡൽഹ: ഫരീദാബാദ് രൂപതയിൽ ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുമായി ചേർന്ന് ഫരീദാബാദ് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സെന്റ് ജോസഫ് സോഷ്യൽ സർവീസ് സൊസൈറ്റി നടത്തുന്ന നോന്പുകാല സംഘടിത സാമൂഹ്യ സേവന പ്രചരണം ഒൗർ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ ജസോല പള്ളിയിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ രൂപതയുടെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് ജസ്റ്റിസ് കുര്യൻ ജോസഫ്, ഫാദർ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. കാരിത്താസ് ഇന്ത്യ പ്രതിനിധികളും രൂപതയുടെ എല്ലാ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികളും വൈദീകരും സന്യസ്തരും പങ്കെടുത്തു. നോന്പുകാലത്തെ ഉപവാസത്തിലൂടെയും ത്യാഗാനുഷ്ടാനങ്ങളിലൂടെയും ലഭിക്കുന്ന തങ്ങളുടെ മിച്ചം ഇന്ത്യയിലെ പാവപ്പെട്ടവരുമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫരീദാബാദ് രൂപത നോന്പുകാല സംഘടിത സാമൂഹ്യ സേവന പ്രചരണം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തെ തുടർന്ന് അതേപ്പറ്റിയുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് ജനക്പുരി സെന്റ് തോമസ് ഇടവകയിലെ യുവജനങ്ങൾ ആനുകാലിക സാമൂഹ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു തെരുവുനാടകം അരങ്ങേറി.