ന്യൂഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിൽ ഇരകളായവർക്കുവേണ്ടി ഫരീദാബാദ് രൂപതയിൽ പ്രാർഥന യജ്ഞം നടത്തപ്പെട്ടു. ഫരീദാബാദ് രൂപതയുടെ മെത്രാൻ ആർച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപതയുടെ പ്രതിനിധികൾ ശനിയാഴ്ച ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലയിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തതിനെത്തുടർന്ന് രൂപതയിലുടനീളം പ്രാർഥന യജ്ഞം നടത്തുവാനും കലാപത്തിനിരയായവരെ സഹായിക്കുവാൻ വിശ്വാസികൾ മുന്നോട്ടു വരുവാനും പിതാവ് തന്റെ സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.
ശനിയാഴ്ച ഫരീദാബാദ് രൂപതയുടെ ഇടവകകളിൽ പ്രാർഥനായജ്ഞത്തിന്റെ ഭാഗമായി കുർബാനമധ്യേ കലാപത്തിൽ ഇരകളായവർക്കുവേണ്ടിയും രാഷ്ട്രത്തിന്റെ സമാധാനത്തിനുവേണ്ടിയും പ്രത്യേക പ്രാർഥനകൾ നടത്തുകയും അൽപനേരം മൗനം ആചരിക്കുകയും ചെയ്തു. റല
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്