ന്യൂഡൽഹി: ഫരീദാബാദ് രൂപതാ മതാധ്യാപക കണ്‍വൻഷനും ലോഗോസ് ക്വിസ് സമ്മാന വിതരണവും ജസോളാ ഫാത്തിമാ മാതാ ഫൊറോനാ പള്ളിയിൽ നടത്തപ്പെട്ടു. രൂപതാ അധ്യക്ഷൻ മാർ കുരിയാക്കോസ് ഭരണികുളങ്ങര കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. പുതിയ മതബോധന വെബ്സൈറ്റിന്റെ ആരംഭവും കുറിച്ചു.
സുപ്രീംകോടതി റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് ക്ലാസ് നയിച്ചു. അഭിവന്ദ്യ ജോസ് പുത്തൻ വീട്ടിൽ വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിçകയും വചനസന്ദേശം നൽകയും ചെയ്തു. കാറ്റക്കിസം ഡയറക്റ്റർ ഫാ. സാന്റോ എംസിബിഎസ് സഹകാർമികത്വം വഹിച്ചു.
ലോഗോസ് ക്വിസ്സ് വിജയികൾക്കുള്ള സമ്മാനങ്ങളും അഭിവന്ദ്യ കുരിയാക്കോസ് പിതാവും ജോസ് പിതാവും വിതരണം ചെയ്തു. കാറ്റക്കിസം ഡയറക്റ്റർ ഫാ. സാന്േറാ, സെക്രട്ടറി റജി തോമസ്, ജോയിന്റ് സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്