+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബിനു ഹൂസ്റ്റണിൽ ഊഷ്മള സ്വീകണം

ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർഥം അമേരിക്കയിൽ എത്തിയ പിറവം മുനിസിപ്പൽ ചെയർമാനും കേരള മുൻസിപ്പാലിറ്റി അസോസിയേഷൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സാബു കെ. ജോസഫിന് ഹൂസ്റ്റണിൽ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സു
പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബിനു ഹൂസ്റ്റണിൽ ഊഷ്മള സ്വീകണം
ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർഥം അമേരിക്കയിൽ എത്തിയ പിറവം മുനിസിപ്പൽ ചെയർമാനും കേരള മുൻസിപ്പാലിറ്റി അസോസിയേഷൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സാബു കെ. ജോസഫിന് ഹൂസ്റ്റണിൽ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സും സുഹൃത്തുക്കളും ചേർന്ന് ഊഷ്മള സ്വീകണം നൽകി.

ഫെബ്രുവരി 18 നു വൈകുന്നേരം സ്റ്റാഫ്‌ഫോർഡിലുള്ള സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് ജോർജ് കോളച്ചേരിൽ അധ്യക്ഷത വചിച്ചു. ബേബി മണക്കുന്നേൽ സാബുവിനെ സദസിനു പരിചയപ്പെടുത്തി. പിറവം നഗരസഭയുടെ പ്രഥമ അദ്ധ്യക്ഷനാകുന്നതിന് മുമ്പ് അഞ്ചു വർഷം പിറവം പഞ്ചായത്തിന്‍റെ പ്രസിഡന്‍റുമായിരുന്ന സാബു ഏറ്റവുമടുത്തു തന്നെ പിറവം എംഎൽഎ യായി നിയമസഭയിൽ കരുത്തു തെളിയിക്കുമെന്ന് ബേബി പ്രത്യാശ പ്രകടിപ്പിച്ചു.

പിറവം നഗരസഭയിൽ നടപ്പാക്കിയ ജനോപകാരപ്രദമായ വിവിധ വികസന പ്രവർത്തനങ്ങളും നിർധനരും വിധവകളുമായ അമ്മമാരെ ആദരിക്കുന്ന "അമ്മയോടൊപ്പം" പരിപാടിയും അദ്ദേഹത്തിന്‍റെ സംഘാടക മികവും കണക്കിലെടുത്ത് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രത്യേക പുരസ്‍കാരവും പൊന്നാടയും നൽകി ആദരിച്ചു. കഴിഞ്ഞ 8 വർഷമായി ജനുവരി മാസം പിറവത്ത് നടന്നു വരുന്ന 'അമ്മയോടൊപ്പം' ജനകീയ പരിപാടിയിൽ ഈ വർഷം 1000ൽ പരം നിർധനരായ വിധവമാരെയാണ് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി ആദരിച്ചത്.

മറുപടി പ്രസംഗത്തിൽ നഗരപിതാവ്, പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളിൽ കഴിഞ്ഞ 9 വർഷമായി ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങൾ സാബു വിവരിച്ചു. ഭാര്യ പ്രീതിയും യോഗത്തിൽ പങ്കെടുത്തു.

സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ചേംബർ ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്ട്, വൈസ് പ്രസിഡന്‍റ് ജിജു കുളങ്ങര, ചേംബർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സണ്ണി കാരിക്കൽ, സക്കറിയ കോശി, മാധ്യമ പ്രവർത്തകരായ എ.സി.ജോർജ്, ജീമോൻ റാന്നി, യുഎസ് പോലീസ് ഓഫീസറും മലയാളിയുമായ മനോജ് പൂപ്പാറ, തോമസ് ഒലിയാംകുന്നേൽ, പൊന്നു പിള്ള, തോമസ് ചെറുകര,രാജൻ പടവത്തിൽ,റോയ് ആന്‍റണി, സെബാസ്റ്റ്യൻ പാലാ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോർജ് കോളച്ചേരിൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി