+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് ദേശീയ ദിനത്തിൽ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ /വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ ഫെബ്രുവരി 26 ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ ആശങ
കുവൈത്ത്  ദേശീയ ദിനത്തിൽ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ /വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ ഫെബ്രുവരി 26 ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലും നിരവധി പ്രവാസികളാണ് അന്നം തരുന്ന നാടിന് ഐക്യദാർഢ്യവുമായി രക്തദാനവും പ്ലേറ്റ്ലറ്റ് ദാനവും നിർവഹിച്ചത്.

കൊറോണ വൈറസ് കേസുകൾ കുവൈത്തിൽ സ്ഥിരീകരിച്ചതുമൂലമുണ്ടായേക്കാവുന്ന രക്തദാതാക്കളുടെ ദൗർലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ നിയന്ത്രണങ്ങൾക്ക് വിധേയമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. കൂടാതെ രക്തദാനമെന്നത് സുരക്ഷിതമായ ഒരു പ്രക്രിയയാണെന്ന് സമൂഹത്തെ ബോധവൽക്കരിക്കുകയെന്നതും ബിഡികെ യുടെ ക്യാമ്പുകളുടെ ലക്ഷ്യമാണ്.

ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ സുരക്ഷാ മാസ്കുകൾ വിതരണം ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ രക്തദാതാക്കളെയെല്ലാം തെർമൽ സ്കാനിങ് കാമറയുടെ നിരീക്ഷണത്തിലാണ് ബ്ലഡ് ബാങ്കിൽ പ്രവേശിപ്പിക്കുന്നത്.

പ്രതികൂലസാഹചര്യത്തിലും രക്തദാനത്തിന് മുന്നിട്ടിറങ്ങിയ എല്ലാ രക്തദാതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും സംഘാടകർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ