+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ ശിവരാത്രി ആഘോഷിച്ചു

ഷിക്കാഗോ: അതിസൂഷ്മമായ പരമാണുവിലും അതിബ്രഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ഒന്നുതന്നെ എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച് കൊണ്ട്, സര്‍വം ശിവമയം എന്ന ആലങ്കാരിക വാക്മയം അന്വര്‍ഥമാക്കി, ഷിക്കാഗോ
ഷിക്കാഗോയിൽ ശിവരാത്രി ആഘോഷിച്ചു
ഷിക്കാഗോ: അതിസൂഷ്മമായ പരമാണുവിലും അതിബ്രഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ഒന്നുതന്നെ എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച് കൊണ്ട്, സര്‍വം ശിവമയം എന്ന ആലങ്കാരിക വാക്മയം അന്വര്‍ഥമാക്കി, ഷിക്കാഗോ ഗീതാമണ്ടലം അതിവിപുലമായി ശിവരാത്രി മഹോത്സവം ആഘോഷിച്ചു.

ഹൈന്ദവ ആചാരപ്രകാരം, സനാതനധര്‍മ്മ വിശ്വാസികള്‍ ഏറ്റവും പവിത്രമായി ആഘോഷിക്കുന്ന ഉത്സവമാണ് മഹാശിവരാത്രി. പരമമായ ആത്മീയ തീക്ഷ്ണതയോടെ ശിവരാത്രി വ്രതം അനുഷ്ടിക്കുന്നത് ത്രിഗുണങ്ങളെ ഇല്ലയ്മചെയത്, അഷ്ടരാഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഭക്തരെ പ്രാപ്തരാക്കുന്നു. ഇത്തരത്തില്‍ അഷ്ടരാഗങ്ങളായ പടി ആറും കടക്കുമ്പോള്‍, ഓരോ ഭക്തനും മഹാദേവനില്‍ ലയിക്കുവാന്‍ കഴിയും.

ശിവരാത്രി മഹോത്സവത്തിന് ആത്മീയ കാര്യവാഹക് ആനന്ദ് പ്രഭാകർ നേതൃത്വം നൽകി. പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണ ശാസ്ത്രികള്‍ മഹാ ശിവരാത്രി പൂജകള്‍, സര്‍വ വിഘ്‌നനിവരകനായ മഹാ ഗണപതിക്ക് വിശേഷാല്‍ പൂജ നടത്തി തുടക്കം കുറിച്ചു.

ജന്മാന്തരപാപങ്ങളൊഴിഞ്ഞ്, കര്‍മരംഗം തെളിയുന്നതിനും മോക്ഷപദത്തിനും നമ്മെ പ്രാപ്തരാക്കുന്ന ഏറ്റവും നല്ല ദിനമാണ് ശിവരാത്രി ദിനം എന്ന് ഗീതാ മണ്ഡലം പ്രസിഡന്‍റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഭക്തി സാന്ദ്രമായ ഭജനകള്‍ക്ക് സജി പിള്ള, രശ്മി മേനോന്‍, രാജമ്മ കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ ശിവരാത്രി പൂജക്ക് നേതൃത്വം നല്കിയ കമ്മിറ്റി അംഗങ്ങള്‍ക്കും ശിവരാത്രി അഭിഷേകം സ്‌പോണ്‍സര്‍ ചെയ്ത ബൈജു മേനോനും കുടുംബത്തിനും പുഷ്പങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രജീഷിനും കുടുംബത്തിനും, ബില്വ പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത രവി നായര്‍ കുടുംബത്തിനും ശിവപ്രസാദ് പിള്ള കുടുംബത്തിനും ജയ് ചന്ദ്രനും ഈ വര്‍ഷത്തെ പൂജകള്‍ക്ക് പരികര്‍മികളായി വര്‍ത്തിച്ച അനുരാഗ് വേലക്കാട്ടിനും ശിവപ്രസാദ് പിള്ളക്കും രവി ദിവാകരനും പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോന്‍ നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന മഹാ അന്നദാനത്തോടെ 2020ലെ ശിവരാത്രി പൂജകള്‍ക്ക് സമാപനമായി.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം