+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ സാബു കെ. ജേക്കബിനു സ്വീകരണം നൽകി

ന്യൂയോർക്ക്: കോൺഗ്രസ് നേതാവും പിറവം നഗര പിതാവും കേരള മുനിസിപ്പാലിറ്റി അസോസിയേഷൻ സെക്രട്ടറിയും ആയ സാബു കെ. ജേക്കബിനു പിറവം അസോസിയേഷനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ന്യൂ യോർക്ക് ചാപ്റ്ററും സംയുക്
ന്യൂയോർക്കിൽ സാബു കെ. ജേക്കബിനു  സ്വീകരണം നൽകി
ന്യൂയോർക്ക്: കോൺഗ്രസ് നേതാവും പിറവം നഗര പിതാവും കേരള മുനിസിപ്പാലിറ്റി അസോസിയേഷൻ സെക്രട്ടറിയും ആയ സാബു കെ. ജേക്കബിനു പിറവം അസോസിയേഷനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ന്യൂ യോർക്ക് ചാപ്റ്ററും സംയുക്തമായി സ്വീകരണം നൽകി. ഭാര്യ പ്രീതി ജേക്കബിനൊപ്പമാണ് സാബു ജേക്കബ് യോഗത്തിൽ പങ്കെടുത്തത്.

ന്യൂ റോഷലിലെ ഷെർലിസ് റസ്റ്ററന്‍റിൽ നടന്ന യോഗത്തിൽ ബാബു തുമ്പയിൽ ആമുഖ പ്രസംഗം നടത്തി , സാബു ജേക്കബിനെയും ഭാര്യ പ്രീതി ജേക്കബിനെയും സദസിനു പരിചയപ്പെടുത്തി. പിറവം നേറ്റീവ് അസോസിയേഷൻ സെക്രട്ടറി ഷാജി ഏലിയാസ് സ്വാഗതം ആശംസിച്ചു.ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ജോയി ഇട്ടൻ അധ്യക്ഷത വഹിച്ചു.

പിറവം നഗര പിതാവ് എന്നതിനേക്കാൾ ഉപരി എന്‍റെ നല്ല ഒരു സുഹൃത്തുകൂടിയാണ് സാബു കെ. ജേക്കബ്. മറ്റു പല രാഷ്ട്രീയ പ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി സാബുജേക്കബ് എന്നും ജനങ്ങളോട് ഒത്തുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ജാതി മത, രാഷ്ട്രീയ വ്യത്യാസം നോക്കാതെ സൗഹൃദം സൂക്ഷിക്കാനുള്ള സാബുവിന്‍റെ പ്രവർത്തന രീതി ഏറെ പ്രശംസനീയമാണ്. പിറവത്തിന്‍റെ അവസാന പഞ്ചായത്തു പ്രസിഡന്‍റും ആദ്യ നഗര പിതാവുമാകാനുമുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു എന്നതു കൊണ്ട് അദ്ദേഹം എന്നും പിറവത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിരിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, ഹ്യൂമൻ റൈറ്റ് കമ്മീഷണർ തോമസ് കോശി, ജോസ് കാടാപ്പുറം, ഫൊക്കാന വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, ഫൊക്കാന ജോയിന്‍റ് ട്രഷർ ഷീല ജോസഫ്, ഷെവലിയാർ ജോർജ് പടിയേടത്തു, സക്കറിയ പേരിയപ്പറും, മത്തായി ചാക്കോ(Lions Club District Governor) മുൻ ഫൊക്കാന സെക്രട്ടറി ടെറൻസൺ തോമസ്, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ .ജി . ജനാർദ്ദനൻ , ബിനോയി തേനാശേരി,ബെന്നി തോമസ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

മറുപടി പ്രസംഗത്തിൽ സാബു കെ ജേക്കബ് നഗര പിതാവ് എന്ന രീതിയിൽ കഴിഞ്ഞ ഒൻപതു വർഷമായി ചെയ്ത കാര്യങ്ങൾ അക്കമിട്ടു വിവരിച്ചു. ബാബു തുമ്പയിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ