+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം : പിഎം എഫ്

വടകര :ദീർഘകാലം പ്രവാസി ആയിരുന്ന ‌‌ പാറക്കൽ അബ്ദുല്ലയുടെ വടകരയിലെ ഹോട്ടൽ ബിസിനസിനെതിരെ ഒരു കൂട്ടം ആളുകൾ നിരന്തരം ശല്യം ചെയ്യുകയും പല കാരണങ്ങൾ പറഞ്ഞു ഹോട്ടൽ അടച്ചു പൂട്ടിക്കുകയും ചെയ്യുന്ന സംഭവ വികാസങ
കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം : പിഎം എഫ്
വടകര :ദീർഘകാലം പ്രവാസി ആയിരുന്ന ‌‌ പാറക്കൽ അബ്ദുല്ലയുടെ വടകരയിലെ ഹോട്ടൽ ബിസിനസിനെതിരെ ഒരു കൂട്ടം ആളുകൾ നിരന്തരം ശല്യം ചെയ്യുകയും പല കാരണങ്ങൾ പറഞ്ഞു ഹോട്ടൽ അടച്ചു പൂട്ടിക്കുകയും ചെയ്യുന്ന സംഭവ വികാസങ്ങളിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

പ്രവാസ ജീവിതം മതിയാക്കി കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും പ്രവാസികൾ നേരിടുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പി എം ഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങളിൽ സർക്കാർ തലത്തിൽ ആവശ്യമാ‍യ ഇടപെടൽ നടത്താനും സഹായം നൽകാനും പി എംഎഫ് എന്നും മുൻ പന്തിയിൽ ഉണ്ടാവും എന്ന് ഗ്ലോബൽ പ്രസിഡന്‍റ് എം.പി. സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു, പിഎംഎഫ് കേരള പ്രസിഡന്‍റ് ബേബി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ