+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിസ്റ്റോസ് മാർത്തോമ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം വർണാഭമായി

ഫിലഡൽഫിയ: ചരിത്ര നഗരമായ ഫിലഡൽഫിയായിലെ ക്രിസ്റ്റോസ് മാർത്തോമ യുവജനസഖ്യത്തിന്‍റെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 23 നു പ്രിൻസ് വർഗീസ് മഠത്തിലേത് കശീശ നിർവഹിച്ചു. മുമ്പുള്ളവയെ ഓർക്കാതെ കഴിഞ്ഞു പോയതിൽ ന
ക്രിസ്റ്റോസ് മാർത്തോമ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം വർണാഭമായി
ഫിലഡൽഫിയ: ചരിത്ര നഗരമായ ഫിലഡൽഫിയായിലെ ക്രിസ്റ്റോസ് മാർത്തോമ യുവജനസഖ്യത്തിന്‍റെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 23 നു പ്രിൻസ് വർഗീസ് മഠത്തിലേത് കശീശ നിർവഹിച്ചു.

മുമ്പുള്ളവയെ ഓർക്കാതെ കഴിഞ്ഞു പോയതിൽ നിന്ന് ആർജ്ജവം ഉൾക്കൊണ്ട് മുന്പോട്ടു പോകാൻ പ്രിൻസ്റ്റൺ സർവകലാശാല ഡോക്ടറൽ വിദ്യാർഥിയും പ്രാസംഗികനുമായ പ്രിൻസ് വർഗീസ് മഠത്തിലേത് സന്ദേശത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ യുവജനസഖ്യം പ്രസിഡന്‍റ് അനീഷ് തോമസ് കശീശ അധ്യക്ഷത വഹിച്ചു. മേഘ റെജി ബൈബിൾ വചനം വായിച്ചു. വൈസ് പ്രസിഡന്‍റ് ജസ്റ്റിൻ ജോസ് സ്വാഗതം ആശംസിച്ചു.സെക്രട്ടറി ക്രിസ്റ്റി മാത്യു പുതിയ വർഷത്തെ രൂപരേഖ അവതരിപ്പിച്ചു.

ഭദ്രാസനത്തിന്‍റെ പദ്ധതിയുമായിച്ചേർന്നു ആറു കുട്ടികളുടെ വിദ്യാഭ്യാസം അഞ്ചു വർഷത്തേക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചതിലൂടെ ക്രിസ്തുവിന്റെ പങ്കുവയ്ക്കലിന്‍റെ മാതൃക സമൂഹത്തിനു പകരുവാൻ സാധിക്കും എന്ന് പദ്ധതികളിലൂടെ യുവജനസഖ്യം സമൂഹത്തിനുള്ള സന്ദേശം നൽകി. തുടർന്നു ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് അയച്ചുതന്ന ക്രിസ്റ്റോസ് മാർത്തോമാ യുവജനസഖ്യത്തിനുള്ള അംഗീകാരപത്രം സെക്രട്ടറി വായിച്ചു. സഖ്യം ഖജാൻജി പ്രിൻസ് ജോൺ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം