+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ് ലാമിക് സെമിനാറിന് പ്രൗഡോജ്ജ്വല തുടക്കം

കുവൈത്ത്: കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ് ലാമിക് സെമിനാറിനു ഫർവാനിയയിൽ പ്രൗഡോജ്ജ്വല തുടക്കം. സെമിനാറിന്‍റെയും അനുബന്ധമായ സൈൻസ് എക്സിബിഷന്‍റേയും ഉദ്ഘാടനം കുവൈത്ത് പാർലമെന്‍റ് അംഗം മ
ഇസ് ലാമിക് സെമിനാറിന് പ്രൗഡോജ്ജ്വല തുടക്കം
കുവൈത്ത്: കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ് ലാമിക് സെമിനാറിനു ഫർവാനിയയിൽ പ്രൗഡോജ്ജ്വല തുടക്കം. സെമിനാറിന്‍റെയും അനുബന്ധമായ സൈൻസ് എക്സിബിഷന്‍റേയും ഉദ്ഘാടനം കുവൈത്ത് പാർലമെന്‍റ് അംഗം മുഹമ്മദ് ഹായിഫ് അൽ മുത്വൈരി നിർവഹിച്ചു. ഇസ് ലാമിന്‍റെ വിശ്വാസസംസ്കൃതിയും മാനവികമൂല്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്ന കാര്യത്തിൽ ബാധ്യത നിറവേറ്റാൻ മുസ് ലിംകൾ ബദ്ധശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യൻ പാർലമെന്‍റ്ഗം ഇ.ടി. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുറഷീദ് കുട്ടമ്പൂർ "മതം, ദേശീയത, മാനവികത' എന്ന പ്രമേയം വിശദീകരിച്ച് സംസാരിച്ചു. സമീൽ ഡിജിറ്റൽ ഇൻഫോ അപ്ലിക്കേഷന്‍റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവഹിച്ചു.

കുവൈത്ത് കേരള ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഡോ. ഹിദായത്തുള്ള (ഫിമ വൈസ് പ്രസിഡന്‍റ്), വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനൽ സെക്രട്ടറി ടി.കെ. അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഡോ. അമീർ, സാദിഖലി, കെ.എ. സകീർ, സി.പി. അബ്ദുൽ അസീസ്, എൻ.കെ. അബ്ദുസലാം, മുഹമ്മദ് അസ്‌ലം കാപ്പാട്, ബഷീർ ബാത്ത എന്നിവർ സംബന്ധിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സുനാഷ് ഷുക്കുർ സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.സി. അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.

ഫർവാനിയ ഗാർഡനു സമീപം പ്രത്യേക ടെൻറുകളിൽ നടക്കുന്ന ചതുർദിന സെമിനാറിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ആർട് ഓഫ് പേരന്‍റിംഗ്, വിദ്യാർഥി സമ്മേളനം, വൈകുന്നേരം 6 ന് ആദർശ സംഗമം, 7 ന് അമുസ്ലിം സഹോദരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്നേഹസംഗമം, രാവിലെ 9ന് പ്രവർത്തകസംഗമം എന്നിവ നടക്കും.

റിപ്പോർട്ട്:സലിം കോട്ടയിൽ