+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് അപലപിച്ചു

കുവൈത്ത് സിറ്റി:ഡൽഹിയിൽ സമാധാനവും ശാന്തതയും നിലനിർത്താൻ സംഘ പരിവാർ ആക്രമണം അവസാനിപ്പിക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ആക്ടിംഗ്‌ സെക്രട്ടറി ടി.കെ. സൈജ
കല കുവൈറ്റ് അപലപിച്ചു
കുവൈത്ത് സിറ്റി:ഡൽഹിയിൽ സമാധാനവും ശാന്തതയും നിലനിർത്താൻ സംഘ പരിവാർ ആക്രമണം അവസാനിപ്പിക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ആക്ടിംഗ്‌ സെക്രട്ടറി ടി.കെ. സൈജു എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പൗരത്വം എന്നത് നിറം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ നിർണയിക്കേണ്ടതല്ല.
ബിജെപി നേതാക്കന്മാരുടെ നേതൃത്വത്തിൽ സംഘപരിവാറിന്‍റെ മൗനാനുവാദത്തോടെ സിഎഎ അനൂകൂല മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ കലാപകാരികൾ ഡൽഹിയെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കുകയാണ്. കലാപകാരികളെ അഴിഞ്ഞാടാൻ അനുവദിക്കരുത്‌, മനുഷ്യനു സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടാക്കണമെന്നും പ്രസ്താവനയിൽ നേതാക്കൾ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ