+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. എൻ. മാധവൻ മിഷിഗണിൽ നിര്യാതനായി

ഡിട്രോയിറ്റ്: മിഷിഗണ്ണിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ ഡോ. എൻ. മാധവൻ (93) നിര്യാതനായി. 1969 ൽ ഡിട്രോയിറ്റിൽ എത്തിയ ഡോ. മാധവൻ തിരുവനന്തപുരം വക്കം സ്വദേശിയാണ്. കേരള ക്ലബ് എന്ന മിഷിഗണിലെ ആദ്യ മലയാളി സംഘടനയ
ഡോ. എൻ. മാധവൻ മിഷിഗണിൽ നിര്യാതനായി
ഡിട്രോയിറ്റ്: മിഷിഗണ്ണിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ ഡോ. എൻ. മാധവൻ (93) നിര്യാതനായി. 1969 ൽ ഡിട്രോയിറ്റിൽ എത്തിയ ഡോ. മാധവൻ തിരുവനന്തപുരം വക്കം സ്വദേശിയാണ്. കേരള ക്ലബ് എന്ന മിഷിഗണിലെ ആദ്യ മലയാളി സംഘടനയുടെ സ്ഥാപക പ്രസിഡന്‍റാണ്.

ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന് ഡോ. മാധവൻ നൽകിയ സംഭാവനകൾ പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്. ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഡോ. മാധവൻ ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച് ഫാർമിങ്ങ്ടൺ ഹിൽസിൽ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ : ഇന്ദിര, ഡോ. സന്തോഷ് മാധവൻ, സ്നേഹ റീസ് എന്നിവർ മക്കളാണ്. പൊതുദർശനം ഫെബ്രുവരി 24 നു (തിങ്കൾ) വൈകുന്നേരം 5 മുതൽ 8 വരെ ഫാർമിംഗ്ടൺ ഹിൽസ് മക്കാബെ ഫ്യൂണറൽ ഹോമിൽ നടക്കും.

റിപ്പോർട്ട്: അലൻ ചെന്നിത്തല