ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് കാർണിവെൽ ആഘോഷിച്ചു

06:29 PM Feb 24, 2020 | Deepika.com
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ കാർണിവൽ ആഘോഷിച്ചു. അന്പത് നോന്പാചരണത്തിനു മുന്നോടിയായി പ്രശ്ചന വേഷഭൂഷാദികളോടെ, പാട്ടും ഡാൻസും കൂട്ടത്തിൽ വിവിധ തരം ഭക്ഷണങ്ങളും, പാനീയങ്ങളുമായി യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് കാർണിവെൽ. നോന്പ് കാലത്ത് ഇവയെല്ലാം വർജിക്കേണ്ടതുകൊണ്ട് കാർണിവലിന് ഇവയെല്ലാം ആസ്വദിക്കുന്നു.

ജോണ്‍ മാത്യു സ്വാഗതം ആശംസിച്ചു. തുടർന്നു തമാശകൾ, പാട്ടുകൾ, ചർച്ചകൾ എന്നിവയോടെ ആഘോഷം തുടർന്നു. ഐസക് പുലിപ്ര, ജോണ്‍ മാത്യു, ബേബിച്ചൻ കല്ലേപ്പള്ളി, ജോർജ് ജോണ്‍ എന്നിവർ കാർണിവലിന്‍റെ ഉത്ഭവം, പ്രാധാന്യം എന്നിവ കുടുംബാംഗങ്ങളുമായി പങ്കുവച്ചു. തുടർന്നു കേരള തനിമയിൽ വിഭവ സമ്യദ്ധമായ സദ്യയും ഉണ്ടായിരുന്നു. ചടങ്ങിൽ 2020 ലെ വാരാന്ത്യ സെമിനാർ, മറ്റു പരിപാടികൾ എന്നിവയ്ക്ക് ഏകദേശ രൂപം നൽകി. മൈക്കിൾ പാലക്കാട്ട് നന്ദി പറഞ്ഞു. ജോണ്‍ മാത്യു പരിപാടികൾ മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍