+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി

ന്യുയോര്‍ക്ക്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിന് ഫെബ്രുവരി 24നു അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി ഗവണ്‍മെന്റ
സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി
ന്യുയോര്‍ക്ക്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിന് ഫെബ്രുവരി 24-നു അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി ഗവണ്‍മെന്റ് വക്താവ് അറിയിച്ചു. ഔദ്യോഗീക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അരമണിക്കൂര്‍ ആശ്രമത്തില്‍ കഴിയുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതേ ആവശ്യത്തിനായി ലക്ഷങ്ങള്‍ മുടക്കി പാര്‍ക്കിങ് ലോട്ട്, പ്ലാറ്റ്‌ഫോം ,പ്രത്യേക മുറി എന്നിവ തയാറാക്കുന്ന പണിയും നിര്‍ത്തി വച്ചു.

വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുന്നതിനുള്ള പരിപാടിയും വെട്ടി ചുരുക്കി ഒന്‍പതുകിലോ മീറ്ററാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഉന്നതര്‍ പങ്കെടുക്കുന്ന ഡിന്നറില്‍ കൃത്യസമയത്ത് എത്തിച്ചേരുന്നതിനാണ് പരിപാടിയില്‍ മാറ്റം വരുത്തുന്നതെന്നു അധികൃതര്‍ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും. 1,10,000 പേര്‍ക്ക് ഒന്നിച്ചിരുന്നു കളി കാണുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ പ്രഥമ വനിത ഉള്‍പ്പെടെ വലിയൊരു ടീമുമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്. ട്രംപിന്റെ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് കോടികള്‍ മുടക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍