+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്നു നോമ്പാചരണവും പുറത്ത് നമസ്‌കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകിട്ട് ഏഴിനു് വി.കുര്‍ബാനയും പ്രത
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്നു നോമ്പാചരണവും പുറത്ത് നമസ്‌കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകിട്ട് ഏഴിനു് വി.കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് ഏഴിനു വി.കുര്‍ബാനയും തുടര്‍ന്നു കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയായ പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടു .

ഫാ. ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പുറത്ത് നമസ്‌കാരത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദൈവാലയത്തില്‍ പ്രത്യേകം തയാറാക്കിയ കുരിശടിയില്‍ നേര്‍ച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു . നൂറു കണക്കിന് വിശ്വാസികള്‍ ത്രിദിനത്തില്‍ നടന്ന തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം