റിയാദ്: സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം ഷിഫാ ബ്ലോക്ക് പ്രസിഡന്റുമായ അബ്ദുൽ കരീം കോട്ടക്കലിന് റിയാദ് സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പു നൽകി.
ഇരുപത്തിനാലു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അബ്ദുൽ കരീം നാട്ടിലേക്ക് മടങ്ങുന്നത്. റിയാദിലെ ഷിഫ സനയയിൽ ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ സാന്നിധ്യമായിരുന്നു അബ്ദുൽ കരീം. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ കമ്മിറ്റികളിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുകയും പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു കരീം കോട്ടക്കൽ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഉസ്മാൻ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെക്രട്ടറി മുഹീനുദ്ദീൻ മലപ്പുറം, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സലിം മഞ്ചേരി, മുഹമ്മദലി ചെറുതുരുത്തി, കുഞ്ഞുമുഹമ്മദ് കുട്ടി (ബാപ്പുട്ടി) മലപ്പുറം, അൻവർ സാദത്ത്, റഹീം കല്ലായി, ഷാനവാസ് കടക്കൽ, അഷ്റഫ് വേങ്ങൂർ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ