ന്യുഡൽഹി: അന്പതുനോന്പിന്റെ തുടക്കമായി വിഭൂതി തിരുനാൾ തിങ്കളാഴ്ച വിവിധ ദേവാലയങ്ങളിൽ ആചരിക്കും. ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ വിഭൂതി തിരുക്കർമങ്ങൾ ഫെബ്രുവരി 24 നു വൈകുന്നേരം ആറിന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ചു നടക്കും . റവ ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിക്കും. നോന്പിന്റെ എല്ലാ ചൊവാഴ്ചകളിലും വൈകുന്നേരം ആറിന് സെന്റ് തോമസ് ദേവാലയത്തിൽ സിറോമലബാർ റീത്തിൽ കുരിശിന്റെ വഴി , വിശുദ്ധ കുർബാന വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കും.
ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ വിഭൂതി തിരുകർമ്മങ്ങൾ :
6.25ന് കുരിശിന്റെ വഴി തുടർന്ന് ഏഴിന് വി. കുർബാന വിഭൂതി തിരുകർമ്മങ്ങൾ വൈകിട്ട് 7മണിക്ക് വി.കുർബാന തുടർന്ന് വിഭൂതി തിരുകർമ്മങ്ങൾ.
ജൂലിയാന മാസ്സ് സെന്ററിൽ രാവിലെ 9മണിക്ക് കുരിശിന്റെ വഴി 9:30 വി.കുർബാന തുടർന്നു വിഭൂതി തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്