ബർലിൻ: അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജ്ജിച്ചതും യൂറോപ്പിലെ ഈ വർഷത്തെ ആദ്യപ്രമുഖ ചലച്ചിത്രോത്സവുമായ ന്ധബർലിനാലെന്ധ യ്ക്ക് വ്യാഴാഴ്ച കൊടിയേറും. ജർമനിയുടെ വൈവിധ്യവും രാഷ്ട്രീയവും സർവോപരി നാസി ഭൂതകാലവും ഓർമപ്പെടുത്തിയാണ് ബർലിൻ ചലച്ചിത്ര മേളയ്ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കുന്നത്.
കാൻസിനും വെനീസിനുമൊപ്പം യൂറോപ്പിലെ ഏറ്റവും പ്രമുഖമായ ചലച്ചിത്രോത്സവങ്ങളിലൊന്നായ ബർലിനാലെയും ഇക്കുറി സംവിധായികമാർക്കും രാഷ്ട്രീയ സിനിമകൾക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
വെളുത്ത വർഗക്കാരും പുരുഷൻമാരും അവാർഡ് നാമനിർദേശങ്ങളിൽ കൈയാളുന്ന കുത്തക ഹോളിവുഡിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിലെ വൈവിധ്യത്തിനു പ്രാധാന്യം നൽകുന്ന തീം ബർലിനാലെ അവതരിപ്പിക്കുന്നത്.
70 ലധികം രാജ്യങ്ങളിൽ നിന്നായി 400 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിയ്ക്കുന്നത്. ഗോൾഡൻ ബെയർ(സുവർണ കരടി) പുരസ്കാരത്തുനു വേണ്ടി 15 ഓളം ചിത്രങ്ങൾ മൽസരത്തിനുണ്ട്.
സിനിമാ പ്രേമികൾ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന എഴുപതാമത് ബർലിനാലെയ്ക്ക് മാർച്ച് ഒന്നിന് തിരശീല വീഴും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബർലിൻ ചലച്ചിത്രമേള ന്ധബർലിനാലെന്ധ യ്ക്ക് വ്യാഴാഴ്ച കൊടിയേറും
11:24 PM Feb 19, 2020 | Deepika.com