അങ്കമാലി: അങ്കമാലിയിൽ ആരംഭിയ്ക്കുന്ന റൈൻലാന്റ് ജർമൻ ഭാഷാ സ്കൂളിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് നിർവഹിക്കും.
അങ്കമാലി കരയാംപറന്പ് മൂക്കന്നൂർ റോഡിൽ ഞാലൂക്കര ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കെട്ടിടസമുച്ചയത്തിൽ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകുന്നേരം 4.30 ചേരുന്ന സമ്മേളനത്തിൽ സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. അങ്കമാലി എംഎൽഎ റോജി എം. ജോണ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഗ്ലോബൽ മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റും ജർമനിയിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ പോൾ ഗോപുരത്തിങ്കലിന്റെ (എംഡി) മേൽ നോട്ടത്തിലാണ് സ്കൂൾ തുടങ്ങുന്നത്.
നഴ്സിംഗ് ജോലിയുൾപ്പടെ ഒട്ടനവധി മേഖലകളിൽ തൊഴിൽ സാധ്യതയുള്ള ജർമനിയിലേയ്ക്കു കുടിയേറാൻ ജർമൻ ഭാഷാ ജ്ഞാനം അത്യാവശ്യമായിരിയിക്കെ അങ്കമാലിയിലെ റൈൻലാന്റ് സ്കൂളിന്റെ പ്രവർത്തനം മലയാളികൾക്ക് എന്തുകൊണ്ടും പ്രയോജനപ്രദമാവും. ഉദ്ഘാടന സമ്മേളനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
വിവരങ്ങൾക്ക് : 9846240419, 0049 17816145.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അങ്കമാലിയിൽ ജർമൻ ഭാഷാ സ്കൂൾ; ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും
11:23 PM Feb 19, 2020 | Deepika.com