പ്ലാനോ (ഡാളസ്): പ്ലാനോയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പ്ലാനോ ഐഎസ്ഡിയിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവ വിദ്യാർഥിയുമാണ് അപകടത്തിൽ മരിച്ചത്.
വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടത്. കാർ റോഡിൽ നിന്നും തെന്നിമാറി മരത്തിലിടിച്ചു പിളരുകയായിരുന്നു. അപകടത്തിൽ വിദ്യാർഥികളായ യുവാൻ വാങ്ങ് (18), യൂച്ചെൻ ജിൻ (16), പിൻസീറ്റിലിരുന്നിരുന്ന ജിൻ ചെൻ(18) എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പ്ലാനോ പോലീസ് അറിയിച്ചു.
അതിവേഗമാണു അപകടത്തിനു കാരണമെന്ന് പ്ലാനോ പൊലീസ് പറയുന്നു. പ്ലാനോ സീനിയർ ഹൈ, പ്ലാനോ വെസ്റ്റ് സീനിയർ ഹൈ, മുൻ വിദ്യാർഥി എന്നിവരുടെ ആകസ്മിക മരണം അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ