യു​ക്മ ദേ​ശീ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ

11:18 PM Feb 19, 2020 | Deepika.com
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫെ​ബ്രു​വ​രി 22 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും. ര​ണ്ടു​വ​ർ​ഷം പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വു​ള്ള ദേ​ശീ​യ ക​മ്മ​റ്റി​യു​ടെ ഏ​റെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​മാ​ണ് പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് ഇ​ട​ക്കെ​ത്തു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും.

ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ൽ​സാ​ൽ റോ​യ​ൽ ഹോ​ട്ട​ലി​ൽ രാ​വി​ലെ പ​തി​നൊ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ആ​യി​രി​ക്കും ദേ​ശീ​യ പൊ​തു​യോ​ഗം ന​ട​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. യു​ക്മ​യു​ടെ നൂ​റ്റി ഇ​രു​പ​തി​ൽ​പ​രം അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​നെ​ത്തു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

2019 മാ​ർ​ച്ച് 9 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്ന ദേ​ശീ​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ലി​റ്റി ജി​ജോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജ​ൻ സ​ത്യ​ൻ, സെ​ലി​ന സ​ജീ​വ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ്, റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ദേ​ശീ​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ യു​ക്മ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ പൊ​തു​യോ​ഗം വി​ജ​യി​പ്പി​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ദേ​ശീ​യ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​യ​വ​രു​ടെ പ​രി​ഷ്ക്ക​രി​ച്ച പ്ര​തി​നി​ധി പ​ട്ടി​ക യു​ക്മ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച്ക​ഴി​ഞ്ഞു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​തേ​ണ്ട​താ​ണ്. പൊ​തു​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ പ​തി​നൊ​ന്നു വ​രെ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​വും ചേ​രു​ന്ന​താ​ണ്.

പൊ​തു​യോ​ഗം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ മേ​ൽ​വി​ലാ​സം:

The Royal Hotel Walsall,
Ablewell Street - WS1 2EL