+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ലു നൊ​സ്റ്റാ​ൾ​ജി​യ റി​ഫ്ലെ​ക്ഷ​ൻ​സ് 2020 സീ​സ​ണ്‍ 4 ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

അ​ബു​ദാ​ബി: നൊ​സ്റ്റാ​ൾ​ജി​യ അ​ബു​ദാ​ബി, ലു​ലു ഹൈ​പ്പെ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചു മു​സ​ഫ കാ​പ്പി​റ്റ​ൽ മാ​ളി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച, റി​ഫ്ലെ​ക്ഷ​ൻ​സ് 2020 സീ​സ​ണ്‍ 4 ചി​ത്ര​ര​ച​ന, ക​ള​റ
ലു​ലു നൊ​സ്റ്റാ​ൾ​ജി​യ റി​ഫ്ലെ​ക്ഷ​ൻ​സ് 2020  സീ​സ​ണ്‍ 4 ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
അ​ബു​ദാ​ബി: നൊ​സ്റ്റാ​ൾ​ജി​യ അ​ബു​ദാ​ബി, ലു​ലു ഹൈ​പ്പെ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചു മു​സ​ഫ കാ​പ്പി​റ്റ​ൽ മാ​ളി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച, റി​ഫ്ലെ​ക്ഷ​ൻ​സ് 2020 സീ​സ​ണ്‍ 4 ചി​ത്ര​ര​ച​ന, ക​ള​റിം​ഗ് മ​ത്സ​രം വ​ർ​ണ​ങ്ങ​ളു​ടെ​യും വ​ര​ക​ളു​ടെ​യും മ​ഹോ​ത്സ​വ​മാ​യി മാ​റി.

കു​ഞ്ഞു​മ​ന​സു​ക​ളി​ൽ വ​ർ​ണ വ​സ​ന്തോ​ത്സ​വ​മൊ​രു​ക്കി​യ ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ൽ തെ​ളി​ഞ്ഞ​ത് ഇ​ന്ത്യ​യും ത​ന​ത് ഉ​ത്സ​വ​ക്കാ​ഴ്ച​ക​ളും. പ്ര​വാ​സ ലോ​ക​ത്തെ സു​ഖ​ലോ​ലു​പ​ത​യി​ലും സ്വ​ന്തം നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ളി​ലും കാ​ഴ്ച​ക​ളി​ലും ചാ​യം​തേ​ച്ച കു​ട്ടി​ക​ൾ അ​വ ന​ഷ്ട​മാ​കു​ന്ന​തി​ലെ വി​ങ്ങ​ലു​ക​ളും വ​ര​ച്ചു​ചേ​ർ​ത്തി​രു​ന്നു. ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും വ​ര​ച്ച​ത് സ്വ​ന്തം ഗ്രാ​മ​വും അ​വി​ട​ത്തെ ഉ​ത്സ​വ​ക്കാ​ഴ്ച​ക​ളു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സ​മൃ​ദ്ധി​യും സ്നേ​ഹ​ത്തി​ന്
റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും ഉ​ത്സ​വ​വും പ്ര​കൃ​തി​യോ​ടു​ള്ള ചൂ​ഷ​ണ​വു​മെ​ല്ലാം വ​ര​യി​ൽ തെ​ളി​ഞ്ഞു. യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള വി​വി​ധ ദേ​ശ​ക്കാ​രാ​യ 1500ഓ​ളം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ങ്ങ​ൾ ലു​ലു ഗ്രൂ​പ്പ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ബു​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഹൈ​പ്പെ​ർ മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ​മാ​നേ​ജ​ർ​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ മോ​ഹ​ൻ, അ​ബ്ദു​ൽ ക​രിം, കാ​പ്പി​റ്റ​ൽ മാ​ൾ മാ​നേ​ജ​ർ സ​മ​ൻ നാ​സ്, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ർ​ഗീ​സ്, നൊ​സ്റ്റാ​ൾ​ജി​യ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട​റി ബെ​യ്സി​ൽ, ട്ര​ഷ​റ​ർ സ​ലിം ഇ​ല്യാ​സ്, റി​ഫ്ലെ​ക്ഷ​ൻ​സ് 2020 ക​ണ്‍​വീ​ന​ർ മ​നോ​ജ് ബാ​ല​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി അ​ഹ​ദ് വെ​ട്ടൂ​ർ, വ​നി​താ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സോ​ണി​യാ നി​യാ​സ്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്ക്, സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ ജ​യ​കു​മാ​റും മ​ഞ്ജു പി​ള്ള​യും ന​സീ​ർ സം​ക്രാ​ന്തി​യും നൊ​സ്റ്റാ​ൾ​ജി​യ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ മു​റൂ​ർ ക​ര​സ്ഥ​മാ​ക്കി. കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ത്ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നു​ള്ള അ​വാ​ർ​ഡു​ക​ൾ മോ​ഡ​ൽ സ്കൂ​ൾ അ​ബു​ദാ​ബി, ബ്രൈ​റ്റ് റൈ​ഡേ​ർ​സ്, സ​ണ്‍ റൈ​സ്, ഭ​വ​ൻ​സ്, എ​മി​രേ​റ്റ്സ് ഫൃൂ​ച്ച​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി എ​ന്നി​വ നേ​ടി.

നി​സാ​മു​ദ്ധീ​ൻ, ജ​യ​ൻ, ക​ണ്ണ​ൻ, സ​ജീം സു​ബൈ​ർ, നൌ​ഷാ​ദ്, നാ​സ്‌​സ​ർ, ര​ഖി​ൻ, അ​നീ​ഷ്, ഷാ​ജ​ഹാ​ൻ, അ​ജ​യ്, ശ്രീ​ഹ​രി, നി​യാ​സ്, ബി​നു, സ​ന്തോ​ഷ്, ഷാ​ജി, സു​ധീ​ർ, അ​നി​ത അ​ജ​യ്, ശാ​ലു ബി​നു, സൌ​ദ നാ​സ്‌​സ​ർ, ശോ​ഭ വി​ശ്വം മ​ഞ്ജു സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ www.nostalgiauae.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള