ഷാർജ: തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് ആറുമാസത്തെ ശന്പളം നൽകുമെന്നു ദുബായിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , അത് ആർക്കെങ്കിലും കൊടുത്തുവെന്ന് തെളിയിച്ചാൽ, പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കുമെന്ന്, രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പോലെ, കേരള നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ മുന്നേറ്റമായിരിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെയും നിയസഭാ തെരഞ്ഞെടുപ്പിനെയും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഇതിനായി, പ്രവാസികൾ സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രവർത്തിക്കാതെ, ജനങ്ങളിലേക്കും ഇറങ്ങി ചെന്ന് പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷാർജയിൽ പറഞ്ഞു. ഇനി കേരളത്തിലെ യുഡിഎഫിൽ സാന്പാർ, അവിയൽ മുന്നണി ഉണ്ടാകില്ല. എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും. ലോക കേരളസഭയിൽ പങ്കെടുക്കാതിരുന്നത്, നൂറു ശതമാനം ശരിയാണെന്ന് യുഡിഎഫ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നതായും, അദേഹം കൂട്ടിച്ചേർത്തു. ലോക കേരളസഭ ഒരു ആഡംബര വസ്തുവാക്കി. പ്രവാസികൾക്കായി പറഞ്ഞ യാതൊരു വാഗ്ദാനങ്ങളും നടപ്പാക്കിയില്ല. പിന്നെ എന്താണ് സഭയുടെ പ്രസ്കതിയെന്നും രമേശ് പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള