ഗ്ലോസർ: സാമൂഹ്യ സാംസ്കാരിക പ്രവർത്തനം കൊണ്ട് ജനശ്രദ്ധ നേടിയ ശേഷം ചാരിറ്റി അസോസിയേഷനായി രൂപം കൊണ്ട ഗ്ലോസ്റ്ററിലെ കേരളാ കൾച്ചറൽ അസോസിയേഷൻ ഇംഗ്ലണ്ടിലെ തന്നെ ശ്രദ്ധേയമായ സംഘടനയാണ്. പരിചയസന്പന്നരും ഉൗർജ്ജസ്വലരുമായ നവ നേതൃനിരയെ കഴിഞ്ഞ ജനുവരി മാസത്തിലെ ആദ്യവാരം നടന്ന ക്രിസ്മസ് പുതുവത്സര വേളയിൽ തെരഞ്ഞെടുത്തു. കെസിഎയുടെ പുതിയ പ്രസിഡന്റായി ജോണ്സണ് അബ്രഹാമിനെയും, സെക്രട്ടറിയായി ജോജി തോമസിനെയും തെരഞ്ഞെടുത്തു.
സിജി ഫിലിപ്പിനെ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി ബാബു അളിയത്തിനേയും തെരഞ്ഞെടുത്തു. ട്രഷറർ ജിംസണ് സെബാസ്റ്റിയൻ, പിആർഒ വിപിൻ പനക്കൽ, ആർട്സ് കോർഡിനേറ്റർമാരായി ആഷ്ലിൻ പ്രിൻസ്, കൊച്ചുറാണി ജോർജ്, സ്പോർട്സ് കോർഡിനേറ്ററായി ജെയ്സണ് ബോസ് എന്നിവരെ തെരഞ്ഞെടുത്തു.
റോണി സെബാസ്റ്റ്യൻ, ജിജോ തോമസ്, ആന്റണി ചാഴൂർ ജോണ്, ബ്രിജു കുര്യാക്കോസ് ലിജോ ജോർജ്, ഫ്രാൻസിസ് ലിജോ, രാജീവ് കാവുക്കാട്ട്, ബെന്നി ഉലഹന്നാൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡന്റും സെക്രട്ടറിയും ഓഫീസ് ബയറേഴ്സും എക്സിക്യൂട്ടീവ് മെന്പേഴ്സും ചേർന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഉൗന്നൽ കൊടുത്ത് സംഘടനയെ പുതിയ തലങ്ങളിലേക്ക് നയിക്കാനുള്ള അടുത്ത രണ്ടു വർഷത്തെ കർമ്മ പരിപാടികൾക്ക് രൂപം നൽകി.
റിപ്പോർട്ട്: ജെഗി ജോസഫ്
ഗ്ലോസ്റ്ററിലെ കെസിഎയ്ക്ക് നവസാരഥികൾ
10:20 PM Feb 19, 2020 | Deepika.com