ഓസ്റ്റിൻ: മാർച്ച് 3ന് നടക്കുന്ന റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പ്രൈമറിക്കുള്ള ഏർലി വോട്ടിങ് ഫെബ്രുവരി 18 ചൊവ്വാഴ്ച ആരംഭിച്ചു. 18 മുതൽ 28 വരെയാണ് ഏർലി വോട്ടിംഗ്.
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ടെക്സസിൽ നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ടെക്സസ് ഇത്തവണ ഡെമോക്രാറ്റുകളെ പിന്തുണക്കുമോ എന്ന സംശയം ചിലരെങ്കിലും ഉയർത്തുന്നുണ്ട്.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ ശക്തമായി പിന്തുണച്ച സംസ്ഥാനമാണിത്. ഹിസ്പാനിക്ക് വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള ടെക്സസിൽ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നതിലും ഇവർക്ക് സുപ്രധാന പങ്കുണ്ട്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് സ്വീകരിച്ചിരിക്കുന്ന കർശന നടപടികളും ഗർഭ ഛിദ്രത്തോടുള്ള ഗവണ്മെന്റിന്റെ സമീപനവും ട്രാൻസ്ജെന്റർ വിഭാഗത്തിന്റെ അസംതൃപ്തിയും റിപ്പബ്ലിക്കൻ പാർട്ടിയെ ബാധിക്കുമോ എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല.
അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലാണ് മാർച്ച് 3ന് പ്രൈമറി തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു സുപ്രധാന പാർട്ടികളും പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ പ്രത്യേക താൽപര്യമെടുത്തിരുന്നു. ടെക്സസിൽ ഇത്തവണ വോട്ടിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ