കുവൈത്ത് സിറ്റി : ഷെറാട്ടണ്‍ റൗണ്ട് എബൗട്ടിന് അടുത്തുള്ള പാർക്കിൽ അനധികൃതമായി ചൂതാട്ടത്തിൽ ഏർപ്പെട്ട മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. സാൽഹിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതികളെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചൂതാട്ട ഉപകരണങ്ങളും കുവൈത്ത് ദിനാറുകളും പോലീസ് പിടിച്ചെടുത്തു. ഴമായഹശിഴബ2020ളലയ18.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ