കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് കുളിർകാലം 2020 എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു. അബ്ദാലിയിൽ നടന്ന പിക്നിക്കിന് കണ്‍വീനർ ബൈജു പോൾ, സ്പോർട്സ് കണ്‍വീനർ ബേബി ജോണ്‍, ഇടുക്കി അസോസിയേഷൻ കുവൈറ്റ് കോർ ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ ആളുകളെയും നാലു വിഭാഗങ്ങളായി തിരിച്ചു നടത്തിയ സ്പോർട്സ് മത്സരങ്ങൾ കുട്ടികളിലും മുതിർന്നവരിലും ആവേശം നിറച്ചു. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ നിലവിലെ പ്രസിഡന്റായ തോമസ് വേഴാന്പശേരിയും കുടുംബവും കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് പോകുന്നതിനാൽ അവർക്ക് ഉചിതമായ യാത്രയയപ്പു നൽകി. ദീർഘകാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന ജോസഫ് മൂക്കെന്തോട്ടത്തിൽ, ജിജി മാത്യു, ഐവി അലക്സ് എന്നിവർ അദ്ദേഹത്തിനും കുടുംബത്തിനും ആശംസകൾ നേർന്നു.
ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 66992538 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ