ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ന്ധആത്മീയം’ എന്ന പേരിൽ നോന്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യിൽ മൂന്നു വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.
ഫെബ്രുവരി 20 വ്യാഴാഴ്ച ആദ്യകുർബാന സ്വീകരിക്കുന്നതിനായി ഒരുങ്ങുന്ന കുട്ടികൾക്കായും , 21 വെള്ളിയാഴ്ച 3 മുതൽ 6 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായും, 22 ശനിയാഴ്ച 7 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
രാവിലെ 9.30 മുതൽ 5 വരെ നടത്തുന്ന ധ്യനത്തിന്റെ രജിസ്ട്രേഷൻ www.syromalabar.ie വെബ് സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും. റൗയഹശിബുൃമ്യലൃൃബ2020ളലയ18.ഷുഴ
വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ഉച്ചിയും ഉറവിടവും’ എന്നതാണു ഈ വർഷത്തെ വിഷയം.
നോന്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് മാനസികമായ കരുത്തും ആത്മീയമായ ഉണർവും നൽകാൻ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
കുട്ടികൾക്കായി നോന്പ് ഒരുക്ക ധ്യാനം "ആത്മീയം" വ്യാഴാഴ്ച തുടക്കമാകും
10:45 PM Feb 18, 2020 | Deepika.com