ഇർവിംഗ് (ഡാളസ്): പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിംഗ് സെന്റ് ജോർജ് പള്ളിയിലെ ഈ വർഷത്തെ നോന്പാചരണം ഭക്തി പുരസരം ആചരിച്ചു. മലങ്കര സഭയിലെ പ്രമുഖ ആധ്യത്മീക പ്രഭാഷകനും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽട്ടി അംഗവുമായ റവ. ഫാ. ഡോ. വർഗീസ് വർഗീസാണ് ശുശ്രൂഷകൾക്കു നേതൃത്വം നൽകിയത്.
ഡാളസ് ഫോർട്ട്വർത്ത് മെട്രോപ്ലെക്സിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളുടെയും വൈദീകരുടെയും സാന്നിധ്യം മൂന്നു ദിനങ്ങളായി നടന്നു വന്ന ധ്യാനയോഗത്തെ അനുഗ്രഹ പൂർണമാക്കി. വികാരി ഫാ. ജോണ്‍ കുന്നത്തുശേരിയുടെയും ട്രസ്റ്റി, സെക്രട്ടറി, വിവിധ ആധ്യത്മീക പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ എന്നിവരുടെ സേവനം ധ്യാനത്തെ ദീപ്തമാക്കി.
കഴിഞ്ഞ പത്തു വർഷമായി നടത്തി വരുന്ന മൂന്നു നോന്പാചരണം ഈ വർഷവും വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞതിൽ ഡാളസിലെ എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും സ്നേഹവും പ്രോഗ്രാം കണ്‍വീനർ ചാക്കോ ഇട്ടി അറിയിച്ചു. ശൃ്ശിഴബരവൗൃരവബ2020ളലയ18.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ