ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് ന്യൂജേഴ്സി പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. മാർച്ച് 9 ലെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു നാട്ടിലെ സമയത്തിനനുസരിച്ച് മാർച്ച് 8 ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയാണ് പൊങ്കാല. സോമർസെറ്റ് ശ്രീവരി ബാലാജി അന്പലത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കഐച്ച്എൻജെ പ്രസിഡന്റ് സഞ്ജീവ്കുമാർ, സെക്രട്ടറി ഡോ. ലത നായർ എന്നിവർ അറിയിച്ചു.
അമേരിക്കയിലെ ഫയർ സേഫ്റ്റി അടക്കം എല്ലാ സുരക്ഷിതസംവിധാനങ്ങളും അനുമതിയുമുള്ള സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. പൊങ്കാലയിടാൻ ആവശ്യമായ എല്ലാ സാമഗ്രികളും കഐച്ച്എൻ ജെ ഒരുക്കും.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും KHNJ.US/events/Pongala-2020/സന്ദർശിക്കുക
റിപ്പോർട്ട്: കെ. ശ്രീകുമാർ