ഷിക്കാഗോ: ഷിക്കാഗോ ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലി ശുശ്രൂഷകനായ പാസ്റ്റർ എം.ജി ജോണ്‍സന്റെ പിതാവും, അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ എം.വൈ. ജോർജ് (85) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 20 വ്യാഴാഴ്ച കുണ്ടറ അസംബ്ലീസ് ഓഫ് സെമിത്തേരിയിൽ.
അസംബ്ലീസ് ഓഫ് ഗോഡിലെ വിവിധ പ്രാദേശിക സഭകളിൽ അന്‍പതു വർഷത്തോളം ശുശ്രൂഷകനായിരുന്നു. അഞ്ചൽ സെക്ഷൻ പ്രസ്ബിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ ചേന്നയിൽ കുടുംബാംഗമായ പരേതയായ സാറാമ്മയാണ് ഭാര്യ. മറ്റുമക്കൾ: ജെസി, ഡെയ്സി, മേഴ്സി. മരുമക്കൾ: മിനി, പാസ്റ്റർ കുരുവിള മത്തായി, ജോഷ്വാ ചാക്കോ, അലക്സാണ്ടർ എ.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം