ജിദ്ദ: പ്രമുഖ സാഹിത്യ കൂട്ടായ്മയായ ഗ്രന്ഥപ്പുര ജിദ്ദ പ്രവാസികൾക്കിടയിൽ നടത്തിയ കഥാരചന മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് ദാനവും കഥ പറയുന്പോൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കഥയരങ്ങും ശറഫിയ്യ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീര സദസിനെ സാക്ഷി നിർത്തി അരങ്ങേറി.
കഥയും കവിതയും പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം മനുഷ്യ കുലം ആരംഭിച്ച കാലം മുതൽ കൂടെ പോരുന്നുണ്ടെന്നും കാലം കലുഷിതമാകുന്പോൾ അതിന്റെ പുനർജീവിതത്തിന് മുന്നോട്ടു വരുന്നതിൽ വിദ്യാർഥികൾ മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും ആനുകാലിക സംഭവ വികാസങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഗോപി നെടുങ്ങാടി സദസ്യരെ ഉണർത്തി.
ഫൈസൽ മന്പാട് വിഷയാവതരണവും, കിസ്മത്ത് മന്പാട് അവാർഡ് ലഭിച്ച കഥകളുടെ സമഗ്രവും നിഷ്പക്ഷവുമായ അവലോകനവും നടത്തി.
യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അൻഫാൽ മൂവാറ്റുപുഴ (നെല്ലിയിലെ നീർനായ്ക്കൾ), റജീന നൗഷാദ് (മരുഭൂമിയിലെ മീസാൻ കല്ലുകൾ), ഷഫീഖ് ഇസ്സുദ്ദീൻ (ഒറ്റമരപ്പെയ്ത്ത് ) എന്നിവർക്ക് ഗോപി നെടുങ്ങാടി, ഡോ. വിനീത പിള്ള, സജ്ന റസാക്ക് എന്നിവർ അവാർഡ് വിതരണം ചെയ്തു. മത്സരാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൽ മുസ്തഫ മാസ്റ്ററുടെ നേതൃത്വത്തിൽ വിതരണം ചെയ്തു,
ഷിബു തിരുവനന്തപുരം, നാസർ വെളിയങ്കോട്, ബഷീർ വള്ളിക്കുന്ന്, സിഒടി അസീസ് (മലയാളം ന്യൂസ് എഡിറ്റർ ) ഡോക്ടർ വിനീത പിള്ള, ബാദുഷ, തുടങ്ങിയവർ ആശംസകൾ നേർന്നു. കവിയത്രി സക്കീന ഓമശേരിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കവിത സോഫിയ സുനിൽ ആലപിച്ചു.
ഷാജു അത്താണിക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അഷറഫ് മാവൂർ സാദത് കൊണ്ടോട്ടി എന്നിവർ പരിപാടി നിയന്ത്രിച്ചു. അബ്ദുല്ല മുക്കണ്ണി സ്വാഗതവും സാദത് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ