മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹറിനിന്റെ ആഭിമുഖ്യത്തിൽ മനാമ അൽ രാജ സ്കൂളിൽ നടന്ന കണ്ണൂർ ഫെസ്റ്റ് - 2020 വന്പിച്ച ജനപങ്കാളിത്തം കൊണ്ടും കലാപപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഉച്ചയ്ക്ക് 1 മുതൽ ആരംഭിച്ച പരിപാടിയിൽ വടംവലി മത്സരം, ബിരിയാണി, പായസം, മുട്ടമാല എന്നീ ഇനങ്ങളിൽ പാചക മത്സരം, കുട്ടികൾക്കായുള്ള ചിത്രരചന മത്സരം തുടങ്ങിയവയും അരങ്ങേറി. എല്ലാ മത്സരങ്ങൾക്കും നിരവധി പേരാണ് പ്രതികൂല കാലവസ്ഥ വകവയ്ക്കാതെ പങ്കെടുത്തത്. സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ ചെണ്ട മേളവും നടത്തപ്പെട്ടു.
വൈകുന്നേരം എട്ടോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഡെയ്ലി ട്രിബ്യൂണ്‍ - ഫോർ പി എം ന്യൂസ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത വാദ്യകലാ കുലപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് വാദ്യ ശ്രേഷ്ഠ പുരസ്കാരവും, പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന് സംഗീത ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു. കണ്ണൂർ എക്സ്പാറ്റ്സ് ജനറൽ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു.
ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ എംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ, മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അന്പലായി, ജനത കൾച്ചറൽ സെന്റർ ട്രഷറർ മനോജ് കുമാർ, അസൈനാർ കളത്തിങ്കൽ, കണ്ണൂർ എക്സ്പാറ്റ്സ് രക്ഷാധികാരികളായ വി.വി. മോഹനൻ, പ്രദീപ് പുറവങ്കര എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങളായ ഗോവിന്ദൻ, പവിത്രൻ, ദേവദാസ് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. വൈസ് പ്രസിഡന്റ് പി.വി. സിദ്ധിഖ് നന്ദി രേഖപ്പെടുത്തി.
മാസിൽ പട്ടാന്പി, രമ്യ പ്രമോദ്, നീതു എന്നിവരായിരുന്നു അവതാരകർ. സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന സംഗീത നിശയിൽ കണ്ണൂർ ശരീഫ്, അഷിമ മനോജ്, വിജിത ശ്രീജിത്ത് തുടങ്ങിയവർ നിരവധി ഗാനങ്ങൾ ആലപിച്ചു. ഒപ്പനയും മറ്റു നൃത്യനൃത്യങ്ങളും വേദിയിൽ അരങ്ങേറി.
മൂസ കുട്ടി ഹാജി, സതീഷ്, സുദേഷ്, സജീവൻ മടക്കര, പ്രേമൻ, പ്രഭാകരൻ, ഷാജി, ബിജു, ഷറഫുദ്ദീൻ, മിൽട്ടണ്‍, അഷ്റഫ്, അഹ്മദ്, സജീഷ്, ശ്രീനിവാസൻ, സിറാജ്, മനോജ്, ശാഖിത്, നിഖിൽ, രജനീഷ്, നിസാർ ഉസ്മാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.