യുകെകെസിഎ ഭാരവാഹികൾ പങ്കെടുത്ത പബ്ലിക് മീറ്റിംഗ് പ്രസിഡൻറ് മാത്യു വില്ലൂത്തറയുടെ അധ്യക്ഷതയിൽ കൂടുകയും ജോയിൻ സെക്രട്ടറി റെനി ഇല്ലിക്കാട്ടിൽ അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ജോർജ് കാഞ്ഞിരത്തിങ്കൽ അവതരിപ്പിച്ച കണക്കുകളും പാസാക്കിയതിനെ തുടർന്നു ഫാ. ജോഷി കൂട്ടുങ്കൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. യുകെകെസിഎ പ്രസിഡൻറ് തോമസ് ജോണ്‍ വാരിക്കാട്ട്, സെക്രട്ടറി ജിജി വരിക്കാശ്ശേരി ട്രഷറർ മാത്യു പുളിക്കതൊട്ടി, വനിതാ പ്രതിനിധി ലിസി ടോമി കെസിവൈൽ പ്രസിഡന്റ് മനീഷ് മാത്യു, കിഷോർ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചും യുകെകെസിഎ ജോയിൻ സെക്രട്ടറി ലുബി വെള്ളാപ്പളളിയിൽ ജോയിൻ ട്രഷറർ എബി കുടിലിൽ ഹാർലോ യൂണിറ്റ് പ്രസിഡന്റ് ജോബി കരിയാറ്റുപുഴ എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ സെക്രട്ടറി സാജൻ പടിക്കമ്യാലിൽ സ്വാഗതവും ജോബി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് ലെസ്ലി അജു ചേത്തലിൽ അവതാരകയായി എത്തിയ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ വളരെ ആസ്വാദ്യകരമായിരുന്നു.
25 വർഷത്തിൽ മേൽ വിവാഹ വാർഷികം ആഘോഷിച്ച കുടുംബങ്ങളെ വേദിയിൽ ആദരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത രണ്ടുവർഷത്തെ സംഘടനയെ നയിക്കുവാനായി ബെന്നി കോലിയിൽ(പ്രസിഡന്റ്), ബിപിൻ സൈമണ്‍ മഞ്ചാനിക്കൽ(വൈസ് പ്രസിഡന്റ്), ജിമ്മി തോമസ് കൽക്കി(സെക്രട്ടറി), റെനി മാത്യു ഇല്ലിക്കാട്ടിൽ(ജോയിന്റ് സെക്രട്ടറി), സാവി ഉലഹന്നാൻ(ട്രഷറർ), സാം സൈമണ്‍ പലാട്ടുമഠത്തിൽ(ജോയിന്റ് ട്രഷറർ), മാത്യു വില്ലൂത്തറ, സാജൻ മാത്യു പടിക്കമാല്യൽ(അഡ്വവൈസർമാർ), ഫ്രാൻസിസ് സൈമണ്‍ മഞ്ചാനിക്കൽ( ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
പരിപാടികളുടെ വിജയത്തിനായി മാത്യു വില്ലുത്തറ, സാജൻ പടിക്കമ്യാലിൽ, ജോർജ് കാഞ്ഞിരത്തിങ്കൽ, മിനി സൈമണ്‍ റെനി ഇല്ലിക്കാട്ടിൽ, ജോബി ജോസഫ് ചരളയിൽ, മധു മാത്യു പുല്ലാട്ട് കാലായിൽ, ഫ്രാൻസിസ് സൈമണ്‍ മച്ചാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇതിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വന്നിരുന്നു.
റിപ്പോർട്ട്: സാജൻ പടിക്കമ്യാലിൽ