ബാൾട്ടിമോർ: ഫോമയുടെ നാഷണൽ കണ്വൻഷൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി റീജിയനുകൾ ശക്തമാക്കുന്ന ത്വരിത പ്രവർത്തനത്തിലാണിപ്പോൾ. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ കാപ്പിറ്റൾ റീജണ്‍ കണ്വൻഷൻ കണ്‍വീനറായി മാത്യു വർഗീസിനെ(ബിജു ) തെരഞ്ഞെടുത്തു.
ഫോമയുടെ തുടക്കം മുതൽ സജീവമായി പ്രവർത്തിക്കുകയും റീജണ്‍ തലത്തിലും നാഷണൽ ലെവലിലും സജീവമായി പ്രവർത്തിച്ച മാത്യു വർഗീസ് യുവജനങ്ങളുടെ കായിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ പ്രവർത്തിച്ചു. ഫോമയുടെ നേതൃത്വത്തിൽ കാപ്പിറ്റൽ റീജണിന്റെ കീഴിൽ ക്രിക്കറ്റ് ടൂർണമെന്റും ന്യൂയോർക്കിൽ മലയാളി ക്രിക്കറ്റ് ക്ലബിനു തുടക്കം കുറയ്ക്കുവാനും സാധിച്ചു. കൈരളി ഓഫ് ബാൾട്ടിമൂറിന്റെ ഇപ്പോഴത്തെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന മാത്യു വർഗീസ് ഫോമയുടെ ഭാവി വാഗ്ദാനം കൂടിയാണ്.
റീജണുകൾ ശക്തിപ്പെട്ടുവെങ്കിൽ മാത്രമേ ഫോമയുടെ ശക്തി അമേരിക്കയിൽ മുഴുവൻ വ്യാപിക്കുകയുള്ളൂ. റീജണുകളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുകയും ,റീജണ്‍ തലങ്ങളിലുള്ള പ്രവർത്തനത്തിലൂടെ യുവജനങ്ങളെ ഫോമയുടെ നേതൃത രംഗത്തേക്ക് കൊണ്ടുവരുന്നതിലാണ് ഫോമാ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കുന്നതു. ക്യാപിറ്റൽ റീജണിന്റെ കണ്‍വീനറായി തെരെഞ്ഞെടുക്കപ്പെട്ട മാത്യു വർഗീസിനു(ബിജു) എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ,ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറർ ജെയിൻ കണ്ണച്ചാൻ പറന്പിൽ തുടങ്ങിയവർ അറിയിച്ചു.
റിപ്പോർട്ട്: ജോസ് ഏബ്രഹാം