ന്യൂയോർക്ക്: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് വെബ് സർവീസ് ലഭ്യമാക്കുന്ന മൈക്രോസോഫ്റ്റിന്റെ നടപടികളിൽ പ്രതിഷേധിച്ചു ന്യൂയോർക്ക് മൈക്രോസ്ഫോറ്റ് മിഡ് ടൗണ്‍ സ്റ്റോറിനു മുന്പിൽ പ്രതിഷേധ പ്രകടനം നടത്തുകയും വഴി തടയുകയും ചെയ്ത നൂറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു.
53-54 സ്ട്രീറ്റിനു ഇടയിലുള്ള അഞ്ചാമത് അവന്യു ഫ്ളാഗ്ഷിപ്പ് ഷോപ്പിനു മുന്പിൽ ശനിയാഴ്ചയായിരുന്നു പ്രതിഷേധക്കാർ വഴി തടഞ്ഞത്.
ഇമിഗ്രേഷൻ അധികൃതരെ സ്വീകരിക്കുന്ന ശക്തമായ നടപടികൾമൂലം നിരവധി കുടുംബാംഗങ്ങളാണ് വേർപിരിയൽ നേരിടുന്നത്. ഇതിനാവശ്യമായ ടെക്നോളജി മൈക്രോസോഫ്റ്റാണ് ഐസിഇക്ക് കൈമാറുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പതിനൊന്നു മില്യണ്‍ അനധികൃത കുടിയേറ്റക്കാരാണ് ജീവിതത്തിനും മരണത്തിനുമിടയിൽ വീർപ്പു മുട്ടി കഴിയുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘടനാ നേതാവ് ആന്റി റാട്ടൊ പറഞ്ഞു.
കുടുംബാംഗങ്ങളെ വേർപെടുത്തുന്ന യുഎസ് ഗവണ്മെന്റിന്റെ ഒരു പദ്ധതിയുമായി മൈക്രോസോഫ്റ്റ് സഹകരിക്കുകയില്ലെന്നും പ്രതിഷേധം ശക്തപ്പെട്ടതോടെ പ്രത്യേക സ്റ്റോർ അടയ്ക്കുന്നതായും ന്യൂയോർക്ക് പോലീസ് സ്വീകരിച്ച നടപടികൾക്ക് നന്ദി പറയുന്നതായും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ