അരിസോണ: സനാതന ധർമ്മത്തിന്റെ പ്രചരണാർഥം അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്ക ഏർപ്പെടുത്തുന്ന ആർഷദർശന പുരസ്കാര സമർപ്പണം കോഴിക്കോട് നടത്തും. പുരസ്കാര തുക രണ്ടു ലക്ഷമായി ഉയർത്തിയതായി പ്രസിഡന്റ് ഡോ. സതീഷ് അന്പാടി അറിയിച്ചു.
ജനുവരിയിൽ വിപുലമായ ചടങ്ങിൽ പുരസ്കാരം നൽകാനാണ് തീരുമാനം. വേദ സാഹിത്യത്തിന്റെ ധർമ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ദക്ഷിണയും പ്രശസ്തിപത്രവും നൽകി ആദരിക്കുന്നതാണ് ആർഷധർമ്മ പുരസ്കാരം. പ്രഥമ പുരസ്കാരം മഹാകവി അക്കിത്തം അച്ചുതൻ നന്പൂതിരിക്കായിരുന്നു.
പുരസ്കാര സമർപ്പണത്തിന്റെ പ്രാരംഭപ്രവർത്തികൾ ആരംഭിച്ചതായി ഡോ. സതീഷ് അന്പാടി അറിയിച്ചു. കെഎച്ച്എൻഎ സാഹിത്യ ഉപസമിതിയുടെ നേതൃത്വത്തിലാണ് പുരസ്കാര ചടങ്ങ് നടക്കുക. രാജീവ് ഭാസ്ക്കരൻ ( ന്യൂയോർക്ക്) , നാരായണ്‍ നെത്തിലത്ത് ( അരിസോണ), രാധാകൃഷ്ണൻ നായർ ( ഷിക്കാഗോ), സനൽ ഗോപി ( വാഷിംഗ്ടണ്‍ ഡിസി), സുരേന്ദ്രൻ നായർ ( ഡിട്രോയിറ്റ്്), പി. ശ്രീകുമാർ ( തിരുവനന്തപുരം), കെഎച്ച്എൻഎ പ്രസിഡന്റ് ഡോ സതീഷ് അന്പാടി, സെക്രട്ടറി ഡോ സുധീർ പ്രയാഗ, ട്രഷറർ ഡോ ഗോപാലൻ നായർ എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
റിപ്പോർട്ട്: പി. ശ്രീകുമാർ